ആപ്പ്ജില്ല

പുലികൾക്ക് ഇരയാകുന്ന മാനിന്‍റെ നിര്‍വികാര നോട്ടത്തിന് പിന്നിൽ...

ജീവിതം തീരുന്ന മാത്രയില്‍ ഒന്നു കുതറുക പോലും ചെയ്യാതെ വിദൂരതയിലേക്ക് ശാന്തമായി നോക്കി നിൽക്കുകയാണ് ആ പെൺമാൻ

TNN 27 Feb 2017, 2:12 pm
കഴുത്തില്‍ കടി മുറുക്കിയ പുള്ളിപ്പുലികൾക്ക് നടുവില്‍ നിര്‍വികാരമായി നില്‍ക്കുകയാണ് ആ മാൻ. ഈ ചിത്രം കണ്ട മൃഗസ്നേഹികളുടെ മനസില്‍ ഇത് എന്നും ഒരു വിങ്ങലായി തേങ്ങുന്നുണ്ടാകും. രണ്ട് പുള്ളിപ്പുലികൾ മാനിന്‍റെ കഴുത്തിൽ കടി മുറുക്കുകയാണ്. ജീവിതം തീരുന്ന മാത്രയില്‍ ഒന്നു കുതറുക പോലും ചെയ്യാതെ വിദൂരതയിലേക്ക് ശാന്തമായി നോക്കി നിൽക്കുകയാണ് ആ പെൺമാൻ.
Samayam Malayalam alison butigieg tells the story behind the viral photograph of cheetahs
പുലികൾക്ക് ഇരയാകുന്ന മാനിന്‍റെ നിര്‍വികാര നോട്ടത്തിന് പിന്നിൽ...


തന്നെ വേട്ടയാടുന്ന പുള്ളിപ്പുലികളിൽ നിന്ന് രക്ഷപ്പെട്ടോടിയ കുഞ്ഞുങ്ങളോടുള്ള കരുതലിനെ ആണ് ആ അമ്മക്കണ്ണുകൾ കാട്ടുന്നത്. മരണത്തെ സ്വയം വരിച്ചുനിൽക്കുന്ന ആ മാനിന്‍റെ ചിത്രം ഈ ദശകത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രാഫായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.



സാമൂഹ്യ മാധ്യമങ്ങളില്‍ പിന്നീട് വൈറലായ ഈ ചിത്രവും വിവരണവും പലരും കണ്ടിരിക്കാം. 2013-ലാണ് ഈ ചിത്രം ആദ്യം പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇത് വീണ്ടും വൻ തോതില്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. ഹൃദയ ഭേദകമായ ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫർ പിന്നീട് വിഷാദരോഗിയായെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്താണെന്ന് പലര്‍ക്കും അറിയില്ല.

അലിസൺ ബുട്ടിഗീഗ് എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകർത്തിയത്. 2013-ൽ കെനിയയിലെ മസായ് മാര നാഷണൽ റിസർവില്‍ ചെന്നപ്പോഴാണ് അദ്ദേഹത്തിന് ഈ ചിത്രം പകര്‍ത്താനുള്ള സാഹചര്യം ഉണ്ടായത്. ഫോട്ടോഗ്രാഫറുടെ വെബ്സൈറ്റിലടക്കം ഈ ചിത്രം പകര്‍ത്താനുണ്ടായ സാഹചര്യം വിശദമാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോൾ പ്രചരിക്കുന്ന കഥകളൊന്നുമല്ല സത്യം എന്നതാണ് വാസ്തവം.




അലിസൺ ബുട്ടിഗീഗ്

ഇതിലെ മാൻ ചീറ്റപ്പുലികളിൽ നിന്ന് തന്‍റെ മക്കൾ രക്ഷപ്പെട്ടോടുന്നത് നോക്കി നിൽക്കുകയല്ല എന്നാണ് ഫോട്ടെയെടുത്ത അലിസൺ തന്‍റെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കുന്നത്. മക്കളെ ഇര തേടേണ്ടതെങ്ങനെയെന്ന് തള്ളപ്പുലി മക്കളെ പഠിപ്പിക്കുന്നതാണ് രംഗം. കീഴടക്കിയ മാൻ തലയുയർത്തി നിൽക്കെ, രണ്ട് പുലിക്കുട്ടികളും ചേര്‍ന്ന് അതിനെ മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനെ പിന്നീട് തള്ളപ്പുലി കൊല്ലുകയും മക്കളുമായി ചേർന്ന് തിന്നുകയും ചെയ്തുവെന്നും അലിസൺ വ്യക്തമാക്കുന്നു.

തന്‍റെ ചിത്രത്തെക്കുറിച്ചുള്ള കള്ളക്കഥ വായിച്ച് ചിലപ്പോൾ തനിക്ക് വിഷാദരോഗം വന്നേക്കാമെന്നും അലിസൺ പറയുന്നു. ഇങ്ങനെയൊരു ഇല്ലാക്കഥയിലൂടെ തന്‍റെ ഫോട്ടോ ഗ്രാഫി കരിയറിലെ ഏറ്റവും ഉജ്വലമായ മുഹൂർത്തം ലോകം ഏറ്റെടുത്തതിലുള്ള നിരാശയും അലിസണ്‍ പ്രകടമാക്കി.



അലിസണി​ന്‍റെ വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Alison Butigieg tells the story behind the viral photograph of cheetah's

Renowned Photographer Alison Butigieg tells the story behind the viral photograph of cheetahs attacking their food

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ