ആപ്പ്ജില്ല

'അഞ്ചപ്പം' ഒരു ഹോട്ടലല്ല; ഒരു സംഭവമാണ്....

ഒരു യാചകന്‍ മറ്റൊരു യാചകനോട് എവിടെ നിന്നും അപ്പം ലഭികുമെന്ന് പറയുന്നതാണ്

TNN 5 Oct 2016, 9:51 pm
ഒരു യാചകന്‍ മറ്റൊരു യാചകനോട് എവിടെ നിന്നും അപ്പം ലഭിക്കുമെന്ന് പറയുന്നതാണ് സുവിശേഷം എന്ന തത്വശാസ്ത്രം കൈമുതലാക്കിയ ഒരു ഹോട്ടല്‍. ഹോട്ടലെന്നോ വീടെന്നോ വായനശാലയെന്നോ ഒക്കെ പറയാം. പേര് 'അ‌‌ഞ്ചപ്പം'. വിശക്കുന്ന ഏതൊരു മനുഷ്യനും കടന്ന് വരാവുന്ന ഒരിടം. പ്രാതലും ഉച്ച ഭക്ഷണവും വൈകിട്ട് ലഘുഭക്ഷണവും ചായയുമായിരിക്കും ലഭിക്കുക. 15 രൂപയാണ് പ്രാതലിനും 25രൂപയാണ് ഉച്ച ഭക്ഷണത്തിനും ചെലവ്. അഞ്ചപ്പം കൊണ്ട് അയ്യായിരങ്ങളെ ഊട്ടിയ ക്രിസ്തുദേവന്‍റെ സുവിശേഷമാണ് ഇവരുടെ വഴിമരുന്ന്. ഈ വരുന്ന ഒമ്പതാം തിയതി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്താ ഉദ്ഘാടനം നിർവ്വഹിക്കും.
Samayam Malayalam anjappam is an economy restaurant chain
'അഞ്ചപ്പം' ഒരു ഹോട്ടലല്ല; ഒരു സംഭവമാണ്....




എന്നാല്‍ നിരക്കുകള്‍ ഭക്ഷണം കഴിക്കുന്നവര്‍ തന്നെ നിശ്ചയിക്കാം എന്നതാണ് പ്രത്യേകത. ഏത് തുക വേണമെങ്കിലും നല്‍കാം. ഒന്നും തരാതെയും വിശക്കുന്ന ഒരു മനുഷ്യന് അഞ്ചപ്പത്തില്‍ നിന്നും ആഹാരം കഴിക്കാം.ചിലവാകുന്ന പണത്തിനു മീതെ നമ്മള്‍ കൊടുക്കുന്ന ഓരോ തുകയും പണം തരാന്‍ കഴിയാതെ പോകുന്ന ആരോ ഒരാള്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായിട്ടകും ചിലവഴിക്കപ്പെടുക.

പണം ഉണ്ടോ എന്നതല്ല വിശക്കുന്ന മനുഷ്യനാണോ എന്നതാണ് അഞ്ചപ്പത്തിലെ പ്രധാന ചോദ്യം.
മൂന്ന് വിധത്തില്‍ നമുക്ക് അഞ്ചപ്പത്തിനോട് സഹകരിക്കാൻ സൗകര്യമുണ്ട്.
അര്‍ച്ചന:-അഞ്ചപ്പത്തില്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കാം.
അവല്‍:-നാടന്‍ ഭക്ഷണ വിഭവങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്.അതിനു ആവശ്യമായ ജൈവ പച്ചകറികളും മറ്റും നല്‍കി സഹായിക്കാം.
അപ്പകൂട്ട്‌:-500 പേരില്‍ നിന്ന് മാസം 1000 രൂപാ വെച്ച് 6 മാസത്തോളം സ്വീകരിച്ച് ഈ ഔട്ട്ലെറ്റ് നെ സാമ്പത്തികമായി സ്വയം പര്യപ്തമാക്കാന്‍ ഉള്ള പദ്ധതിയാണിത്.



ഒരു ജില്ലയില്‍ 3 ഔട്ട്ലെറ്റ് എന്നതാണ് ഇപ്പോള്‍ ഉദ്ധേശിക്കുന്നത്.കേരളത്തില്‍ തന്നെ അഞ്ചപ്പത്തിന്‍റെ ആദ്യ outlet കോഴഞ്ചെരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. പത്തനംതിട്ട റോഡില്‍ എച്ച്.പി പെട്രോള്‍ പമ്പിന്റെ സമീപമായിട്ടാണ് അഞ്ചപ്പത്തിന്റെ ആദ്യ വീട്. .5 മണി വരെയാണ് പ്രവര്‍ത്തന സമയം.തുടര്‍ന്ന് ഇത് വായനശാലയായി പ്രവർത്തിക്കും. അപ്പക്കൂട്ടില്‍ അംഗമാവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ നംബറി ബന്ധപ്പെടുക Louis Abraham 9495212792

summary- Anjappam, a vision of Fr.Boby Jose. Anjappam is an economy restaurant chain dedicated to providing quality food at low price

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ