ആപ്പ്ജില്ല

ഒടിയൻ്റെ അതിശയിപ്പിക്കുന്ന 3ഡി ചിത്രം തരംഗമാകുന്നു

മോഹൻലാൽ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ചിത്രം റിലീസിന് മുമ്പേ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഒടിയൻ മാണിക്യനും തേങ്കുറിശ്ശി ഗ്രാമവും തെളിയുന്ന അതിശയിപ്പിക്കുന്ന ത്രിമാന ചിത്രമാണിത്.

Samayam Malayalam 3 Dec 2018, 1:23 pm
ആലപ്പുഴ: ഭ്രമിപ്പിക്കുന്ന വിസ്മയങ്ങളുമായി വരുന്ന ഒടിയനായി കാത്തിരിക്കുകയാണ് മലയാള സിനിമ ലോകം. ചിത്രത്തിൻ്റേതായി പുറത്തു വന്ന പോസ്റ്ററുകളും ടീസറും പാട്ടും സമൂഹ മാധ്യമങ്ങളിൽ വമ്പൻ തരംഗമാണ്. ഇതിനിടയിൽ കിടിലൻ ത്രീഡി ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒടിയൻ മാണിക്യനും തേങ്കുറിശ്ശി ഗ്രാമവും തെളിയുന്ന അതിശയിപ്പിക്കുന്ന ത്രിമാന ചിത്രമാണിത്.
Samayam Malayalam 46860491_261665891197716_1954339900706783232_n

ചിത്രത്തിൻ്റെ പുറകിൽ ആലപ്പുഴ സ്വദേശിയായ ശിവദാസ് വാസുവെന്ന കലാകാരനാണ്. 216 സ്ക്വയർ ഫീറ്റുള്ള ചിത്രം 136 മണിക്കൂര്‍ കൊണ്ടാണ് ശിവദാസ് ചിത്രം വരച്ചത്. ചിത്രനിർമ്മാണത്തിൻ്റെ മേക്കിംഗ് വീഡിയോ മോഹൻലാൽ ഫാൻസ് ക്ലബ് പുറത്തു വിട്ടിട്ടുണ്ട്.

ശിവദാസിൻ്റെ പല ചിത്രങ്ങളും ഇതിന് മുമ്പ് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്. ശിവദാസിൻ്റെ ത്രിമാന ചിത്രങ്ങൾ അന്തർദേശീയ പ്രശംസക്കർഹമായവയാണ്. ആദിവാസി മൂപ്പൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രരചന ഫ്രഫഷണലായി പഠിക്കാതെ കഠിനാധ്വാനത്താൽ മെനഞ്ഞെടുത്ത സൃഷ്ടികളാണ് ഇദ്ദേഹത്തിൻ്റേത്.

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഡിസംബർ 14ന് തീയേറ്ററുകളിലെത്തും. പ്രകാശ് രാജ് വില്ലനാകുന്ന ചിതത്തിൽ മഞ്ജുവാര്യരാണ് നായിക

ആര്‍ട്ടിക്കിള്‍ ഷോ