ആപ്പ്ജില്ല

ഗോവൻ പുഷ്പകിരീടം ചൂടി കേജരിവാൾ

സാധാരണ ചൂലാണ് ഒപ്പം കൂട്ടാറുള്ളതെങ്കിൽ ഇക്കുറി ഗോവയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേ

TNN 28 Jun 2016, 6:06 pm
സാധാരണ ചൂലാണ് ഒപ്പം കൂട്ടാറുള്ളതെങ്കിൽ ഇക്കുറി ഗോവയിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ തലയിൽ വച്ചത് പുരാതന ഗോവൻ പുഷ്പകിരീടമാണ്. യഥാർത്ഥ ജീവിതത്തിലെ സ്നാപ്പ് ചാറ്റ് ഫിൽട്ടർ അവതാരമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ സംഭവം വൈറലായത് നിമിഷങ്ങൾകൊണ്ടാണ്.
Samayam Malayalam arvind kejriwal has yet again become the joke of the day on twitter
ഗോവൻ പുഷ്പകിരീടം ചൂടി കേജരിവാൾ


ഗോവ നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിനായി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞദിവസമാണ് എത്തിയത്. ഗോവയിൽ നടന്ന ചടങ്ങിൽ ആംദ്മി 40 സീറ്റിൽ 35ഉം നേടുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.



ഓരോ രാജ്യത്തിനും പ്രത്യേക തൊപ്പികള്‍ ഉണ്ടെന്നാണ് രാഹുലും മോദിയും പലേടത്തുപോകുമ്പോൾ വരുന്ന ചിത്രങ്ങളിൽ നിന്നറിയുന്നത്. ഇത് ഗോവയിലെ പുരാതന തൊപ്പിയാണ്. സെന്‍റ്.ജോണിന്‍റെ തിരുനാളിന് മുന്നോടിയായാണ് ഈ തൊപ്പി വയ്ക്കുന്നത്. എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ട്വിറ്ററിൽ കേജരിവാളിന്‍റെ വാക്കുകൾ ചിത്രം കണ്ടെങ്കിലും എല്ലാവരും ശ്രദ്ധിക്കപ്പെടണമെന്നതാണ് ഇതിനുപിന്നിലെന്നും സംസാരമുണ്ട്. കേജരിവാളിനെ പിന്തുണച്ചും എതിർത്തും ട്വിറ്ററിൽ വാഗ്വാദങ്ങൾ മുറുകുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ