ആപ്പ്ജില്ല

അശാസ്ത്രിയ വാദങ്ങൾ: വൈദികൻ്റെ വീഡിയോ വിവാദമാകുന്നു

അശാസ്ത്രീയവുമായ വാദങ്ങളുമായുള്ള ക്രിസ്ത്യന്‍ പുരോഹിതൻ്റെ വീഡിയോ വൈറലാകുന്നു

TNN 11 Dec 2017, 10:56 pm
അശാസ്ത്രീയവുമായ വാദങ്ങളുമായുള്ള ക്രിസ്ത്യന്‍ പുരോഹിതൻ്റെ വീഡിയോ വൈറലാകുന്നു. സ്വവര്‍ഗാനുരാഗികളേയും ഭിന്നശേഷിക്കാരായ കുട്ടികളേയും അവഹേളിച്ചാണ് കത്തോലിക്ക വൈദികന്റെ പ്രസംഗം. സ്വവര്‍ഗാനുരാഗികള്‍ക്കും കഞ്ചാവും പാന്‍പരാഗും ഉപയോഗിക്കുന്നവര്‍ക്കും നീലച്ചിത്രം കാണുന്നവര്‍ക്കും ഓട്ടിസം ബാധിച്ച മന്ദബുദ്ധികളായ കുട്ടികളുണ്ടാകുമെന്ന് ഓട്ടിസം ബാധിച്ച കുട്ടികള്‍ മൃഗങ്ങളെപ്പോലെയാണെന്നും വൈദികൻ ധ്യാനപ്രസംഗത്തില്‍ പറയുന്നു.
Samayam Malayalam autism children catholic priest remarks gets criticism
അശാസ്ത്രിയ വാദങ്ങൾ: വൈദികൻ്റെ വീഡിയോ വിവാദമാകുന്നു


മൃഗങ്ങളെപ്പോലെ അച്ഛനേയും അമ്മയേയും തിരിച്ചറിയാതെയാണ് അവര്‍ വളരുന്നത്. ഓട്ടിസം ബാധിച്ച നിരവധി കുട്ടികള്‍ ഈ നാട്ടിലുണ്ട്. ഓരോ ഇടവകയ്ക്കും ഓരോ മെന്റല്‍ ഹോസ്പിറ്റല്‍ തുടങ്ങേണ്ടി വരും. മദ്യം, സിഗരറ്റ്, ബീഡി എന്നിവ ഉപയോഗിക്കുന്നവര്‍ മൃഗങ്ങളെപ്പോലെ ബന്ധപ്പെടുകയും അവര്‍ക്ക് മൃഗങ്ങളെപ്പോലെയുള്ള കുട്ടികള്‍ ഉണ്ടാകുകയും ചെയ്യും വ്യഭിചരിക്കുന്നവര്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികള്‍ ഉണ്ടാകുമെന്നും വൈദികൻ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ