4 കാലും 2 ജനനേന്ദ്രിയമായൊരു കുഞ്ഞ്; ശസ്ത്രക്രിയ വിജയകരം

നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ബെംഗലുരുവിൽ

TNN 10 Feb 2017, 9:05 pm
ബെംഗലുരു: നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുമായി ബെംഗലുരുവിൽ ജനിച്ച കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം. ബെംഗലുരുവിലെ നാരായണ ഹെൽത്ത് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്.
Samayam Malayalam
4 കാലും 2 ജനനേന്ദ്രിയമായൊരു കുഞ്ഞ്; ശസ്ത്രക്രിയ വിജയകരം


കർണാടകയിലെ റായ്ച്ചൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ജനുവരി 21 നാണ് ലളിതമ്മ എന്ന സ്ത്രീക്ക് നാല് കാലുകളും രണ്ട് ജനനേന്ദ്രിയവുള്ള കുഞ്ഞ് പിറന്നത്. ലളിതമ്മയും ഭർത്താവ് ചെന്നഭാസവയും കുട്ടിക്ക് ശസ്ത്രക്രിയ നടത്താൻ തയ്യാറായിരുന്നില്ല.



ഈ കുട്ടി ദൈവത്തിന്റെ സമ്മാനമാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. പിന്നീട് ബന്ധുക്കളുടെയും ഡോക്ടർമാരുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഇരുവരും കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സമ്മതിച്ചത്.

ശസ്ത്രക്രിയ പൂർണ വിജയമാണെന്നും കുട്ടി സുരക്ഷിതയായി ഇരിക്കുന്നുവെന്നും ഡോക്ടർ അറിയിച്ചു. ഗർഭ പാത്രത്തിൽ രൂപപ്പെട്ട ഇരട്ടകുട്ടികളിൽ ഒരാളുടെ ഹൃദയവും മറ്റും വികസിക്കാതെ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരത്തോട് ചേർന്നതോ, ഭ്രൂണത്തിൽ ട്യൂമർ രൂപപ്പെട്ട് ശരീരത്തോടൊപ്പം വളർന്നതോ ആകാം ഇത്തരത്തിൽ കുഞ്ഞ് ജനിച്ചതിന് കാരണമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയിരിക്കുന്നത്.

baby-born-with-four-leg-and-2-male-sex-organ.

ആര്‍ട്ടിക്കിള്‍ ഷോ

Get Viral News in Malayalam, social trending news in Malayalam, viral videos in Malayalam. Stay updated with Malayalam Samayam to get Latest Malayalam News
Open App