ആപ്പ്ജില്ല

ജനിച്ചപ്പോൾ തന്നെ തലനിറയെ മുടി; ഇവൾ അത്ഭുതം

ജനിക്കുമ്പോൾ തന്നെ കുട്ടികളുടെ മുടി ചർച്ചയാകുന്നത് ഒരു അപൂർവ്വതയാണ്. കാരണം മിക്ക കുഞ്ഞുങ്ങൾക്കും തലയിൽ പൊടിക്ക് മുടിയേ ഉണ്ടാകാറുള്ളൂ. പക്ഷേ നെറ്റ് ലോകം ഇപ്പോൾ ചർച്ചചെയ്യുന്നത് ഈ മിടുക്കികുട്ടിയുടെ മുടി

TNN 30 Mar 2016, 1:42 pm
ജനിക്കുമ്പോൾ തന്നെ കുട്ടികളുടെ മുടി ചർച്ചയാകുന്നത് ഒരു അപൂർവ്വതയാണ്. കാരണം മിക്ക കുഞ്ഞുങ്ങൾക്കും തലയിൽ പൊടിക്ക് മുടിയേ ഉണ്ടാകാറുള്ളൂ. പക്ഷേ നെറ്റ് ലോകം ഇപ്പോൾ ചർച്ചചെയ്യുന്നത് ഈ മിടുക്കികുട്ടിയുടെ മുടിയെപറ്റിയാണ്. സാൻഫ്രാൻസിസ്കോയിലെ ഇസബെൽ എന്ന ഈ സുന്ദരിക്കുട്ടിക്ക് രണ്ടരമാസമാണ് പ്രായം. പക്ഷേ ഇതിനകം മുതിർന്നവരുടേതിന് സമാനമായ മുടിയായി കഴിഞ്ഞു. ജനിച്ചപ്പോൾ തന്നെ കൃത്യമായി വെട്ടിയൊതുക്കിയ മുടിയുമായിട്ടായിരുന്നു ഇവൾ പിറന്നുവീണത്.
Samayam Malayalam baby girl born with full head of hair
ജനിച്ചപ്പോൾ തന്നെ തലനിറയെ മുടി; ഇവൾ അത്ഭുതം




മകളുടെ അസാധാരണമായ മുടിവളർച്ച അമ്മ മക്കെൻസി കപ്ലാനാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതോടെ ലൈക്കുകളും കമന്റുകളും തുടങ്ങി. അച്ഛൻ ഡേവിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ കാര്യം ലോകം മുഴുവനെത്തിച്ചു. ദിവസങ്ങൾക്കകം 30 ലക്ഷം പേർ ഈ മുടി കണ്ടുകഴിഞ്ഞു. ബേബി വിത്ത് പെർഫെക്ട് ഹെയർ എന്ന വിശേഷണവും ഇസബെല്ലിന് ലഭിച്ചു. ഹോളിവുഡ് താരങ്ങൾക്ക് ഇസബെല്ലിന്‍റെ മുഖം വെട്ടിചേർത്തുള്ള ഫോട്ടോഷോപ്പ് ചിത്രങ്ങളും നെറ്റിൽ വൈറലായിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ