ആപ്പ്ജില്ല

ഫ്യൂഷന്‍റെ പുതുതാളമായി ബാലഭാസ്കറിന്‍റെ 'ദ ബിഗ് ബാൻഡ്'

വയലിനും ബാലഭാസ്കറും കൂട്ടുകൂടിയതിന്‍റെ 25-ാം വാർഷിക വേളയിൽ പുതിയൊരു മ്യൂസിക് ബാ

Samayam Malayalam 30 Mar 2016, 3:13 pm
വയലിനും ബാലഭാസ്കറും കൂട്ടുകൂടിയതിന്‍റെ ഇരുപത്തഞ്ചാം വാർഷിക വേളയിൽ പുതിയൊരു മ്യൂസിക് ബാൻഡുമായി വരികയാണ് ബാലഭാസ്കറും കൂട്ടരും. ദ ബിഗ് ബാൻഡ് എന്നുപേരിട്ടിരിക്കുന്ന ബാൻഡിലൂടെ സംഗീതത്തിന് ആഗോളസ്വഭാവം നൽകുന്ന തരത്തിലുള്ള ഫ്യഷൻ അവതരിപ്പിക്കാനാണ് പദ്ധതി.
Samayam Malayalam balabhaskars new big band
ഫ്യൂഷന്‍റെ പുതുതാളമായി ബാലഭാസ്കറിന്‍റെ 'ദ ബിഗ് ബാൻഡ്'




ലോകപ്രശസ്ത സംഗീതജ്ഞരെ പങ്കെടുപ്പിച്ചു കൊണ്ട് ആയിരിക്കും ബാൻഡ്. ബാൻഡിന്‍റേതായി ഉടൻ ഹിന്ദി ആൽബം ഇറങ്ങും. തിരുവനന്തപുരം ബാർട്ടൻ ഹിൽ കോളേജിൽ ആദ്യ പരിപാടി ബാൻഡ് അവതരിപ്പിച്ചു. ഇനി ദുബായിൽ ലേബർ ക്യാംപിലാണ് അടുത്ത പ്രോഗ്രാം.



പ്രശാന്ത്(തബല), രജിത് ജോര്‍ജ്ജ്(കീ ബോർഡ്), അഭിജിത്, വില്യം, എബി(ഗിത്താർ), ഷിബു സാമുവൽ(ഡ്രംസ്), ജമീൽ(ബാക്കിങ് വോക്കൽ), സുഹൈൽ(സൗണ്ട് മിക്സിംഗ്) എന്നിവരാണ് ബിഗ് ബാൻഡിലെ ബാലഭാസ്കറിന്റെ കൂട്ടുകാർ. ഗുരുനാഥനും അമ്മാവനുമായ വയലിൻ വിദ്യാൻ ബി.ശശികുമാര്‍ ആണ് ബാലഭാസ്കറിന്റെ പ്രേരണ. പതിനേഴാം വയസ്സിൽ മംഗല്യപല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്തിട്ടുണ്ട് ബാലഭാസ്കർ. കൂടാതെ നൂറുകണക്കിന് ആൽബങ്ങൾ, സംഗീതപരിപാടികള്‍ എന്നിവയും. ലോകപ്രശസ്തരായ സംഗീതജ്ഞരോടൊപ്പം ഇലക്ട്രിക് വയലിൻ ഫ്യൂഷനും ഒപ്പം ശാസ്ത്രീയ സംഗീത കച്ചേരികളും നടത്തുന്നുണ്ടിപ്പോൾ ബാലഭാസ്കർ. സോഷ്യൽ മീഡിയയിൽ നടൻ മോഹൻലാലുൾപ്പെടെ പലരും ബാൻഡിന്റെ ലോഗോയോടൊപ്പം ബാലഭാസ്കറിന് ആശംസകളുമായി പോസ്റ്റുകളിട്ടിരിക്കുന്നതും വൈറലായിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ