ആപ്പ്ജില്ല

വേശ്യാവൃത്തിയിൽ നിന്ന് രക്ഷിക്കാൻ പിതാവ് മകളെ ചങ്ങലക്കിട്ടു

പത്ത് വയസ്സുകാരിയായ സ്വന്തം മകളെ വേശ്യവൃത്തിയിൽ നിന്ന് രക്ഷിക്കാൻ ചങ്ങലയിയിട്ട് പൂട്ടിയിടേണ്ടി വരുന്ന ദുരന്തം !!!

TNN 1 Sept 2017, 2:06 pm
നിറയെ പൂക്കളുള്ള അവളുടെ ഉടുപ്പ് മുഴുവൻ ചെളി പുരണ്ട് മുഷിഞ്ഞിട്ടുണ്ട്. അടക്കി പിടിച്ച വേദനയുടെ വിഷാദം അവളുടെ മുഖത്ത് തെളിയുന്നുണ്ട്. തൻെറ പ്രായമുള്ള കുട്ടികൾ പുറത്ത് കളിച്ച് നടക്കുമ്പോൾ അവൾ തൻെറ വീട്ടിലെ മുറിയുടെ ഇരുട്ടിലാണ്.
Samayam Malayalam bangladeshi man chains his 10 year old daughter to save her from prostitution
വേശ്യാവൃത്തിയിൽ നിന്ന് രക്ഷിക്കാൻ പിതാവ് മകളെ ചങ്ങലക്കിട്ടു


പുറത്തിറങ്ങാൻ ശ്രമിച്ചാൽ അവളുടെ കുഞ്ഞുകാലുകളിൽ ചങ്ങല ഉരയും. ചോര പൊടിയും. ബംഗ്ലാദേശിലെ ഒരു പെൺകുട്ടിയുടെയും അവളുടെ ഉപ്പയുടെയും ദുരവസ്ഥയാണിത്. പത്ത് വയസ്സുകാരിയായ സ്വന്തം മകളെ വേശ്യവൃത്തിയിൽ നിന്ന് രക്ഷിക്കാൻ ചങ്ങലയിയിട്ട് പൂട്ടിയിടേണ്ടി വരുന്ന ദുരന്തം !!!

മയക്കുമരുന്നിൽ നിന്നും വേശ്യവൃത്തിയിൽ നിന്നും മകളെ രക്ഷിക്കാൻ വേണ്ടി പത്ത് ദിവസത്തോളമാണ് അയാൾക്ക് മകളെ മുറിയിൽ പൂട്ടിയിടേണ്ടി വന്നത്. ബംഗ്ലാദേശി ഫോട്ടോഗ്രാഫറായ ജിഎംബി ആകാശ് ആണ് കുട്ടിയുടെ ചിത്രമെടുത്ത് ഉപ്പയുടെയും മകളുടെയും ദാരുണജീവിതം പുറം ലോകത്തെ അറിയിച്ചത്.



ഇവർ താമസിക്കുന്ന പ്രദേശം വേശ്യാവൃത്തിക്കും മയക്കുമരുന്നിനും കുപ്രസിദ്ധമാണ്. കുട്ടിയുടെ ഉമ്മ മരിച്ചതോടെ വീട്ടിൽ പിതാവും മകളും തനിച്ചായി. പലപ്പോഴും വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാറുണ്ട്. അപ്പോഴൊക്കെ പിതാവ് കമാൽ ഹുസൈൻ അവളെ തിരഞ്ഞ് പോവും. മിക്കപ്പോഴും അവൾ സമീപത്ത് വേശ്യാവൃത്തിയിലേർപ്പെടുന്ന സ്ത്രീകളുടെയോ മയക്കുമരുന്ന് കച്ചവടം നടത്തുന്നവരുടെയോ കൂടെയായിരിക്കും.

പത്ത് ദിവസത്തോളം വരെ അവളെ കാണാതായിട്ടുണ്ട്. എങ്ങനെയെങ്കിലും അവളെ തിരിച്ച് കിട്ടും. കുട്ടി മയക്കുമരുന്നിന് അടിമയാണെന്ന് പല തവണയുള്ള അനുഭവത്തിലൂടെ ഹുസൈന് വ്യക്തമായി. ചെരുപ്പ് കുത്തിയായ ഹുസൈന് കുട്ടിയെ ആരെയെങ്കിലും ഏൽപ്പിക്കാനോ ചികിത്സ നൽകാനോ പറ്റാത്ത അവസ്ഥയാണ്.

"ഓരോ തവണയും അവളുടെ കാലുകളിൽ ചങ്ങലയിടുമ്പോൾ എൻെറ കണ്ണുകൾ നിറയും. വേറെ ഒരു നിവൃത്തിയുമില്ലാത്തത് കൊണ്ടാണ് ഇത് ചെയ്യേണ്ടി വരുന്നത്. അവളുടെ ജീവിതം തകരാതിരിക്കാൻ ഇതല്ലാതെ ഞാൻ എന്താണ് ചെയ്യുക" - ഹുസൈൻ ചോദിക്കുന്നു.

ഇവരുടെ ദുരന്തജീവിതം വിവരിച്ച് കൊണ്ടുള്ള ഫോട്ടോഗ്രാഫറുടെ പോസ്റ്റ് വൈറലാവുകയാണ്. ഇതിനകം തന്നെ കുട്ടിയെയും അച്ഛനെയും സഹായിക്കാൻ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.



Bangladeshi man chains his 10 year old daughter to save her from prostitution

Kamal Hossin, a Bangladeshi man chained his 10 year old girl to save her from drugs and prostitution. Their story shared by photographer GMB Akash goes viral in social media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ