ആപ്പ്ജില്ല

'ബി വിത്ത് ഹേർ' - കുട്ടിത്തം നഷ്ടപ്പെടാതിരിക്കട്ടെ

നിങ്ങളുടെ ഉള്ളിലെ കുട്ടിത്തം നഷ്ടപ്പെടുത്താതിരിക്കൂ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ അവസാനിക്കുന്നത്

Nilin Mathews | TNN 14 Nov 2016, 11:38 am
ശിശുദിനത്തിൽ കുട്ടിത്തം ഒരു നനുത്ത ഓർമപ്പെടുത്തലായി അവതരിപ്പിച്ചിരിക്കുന്നു 'ബി വിത്ത് ഹേർ' എന്ന വീഡിയോ ആൽബത്തിലൂടെ. അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന്‍റെ അതി സൂക്ഷ്‌മ തലം മനോഹരമായി ഇതിൽ പകർത്തിയിരിക്കുന്നു. മഴവിൽ മനോരമയിലും കൗമുദി ചാനലിലും ആങ്കറായി പ്രവർത്തിക്കുന്ന മീനാക്ഷി രഘുനാഥാണ് ബി വിത് ഹേർ സംവിധാനം ചെയ്തിരിക്കുന്നത്. നിങ്ങളുടെ ഉള്ളിലെ കുട്ടിത്തം നഷ്ടപ്പെടുത്താതിരിക്കൂ എന്ന ടാഗ്‌ലൈനോടെയാണ് വീഡിയോ അവസാനിക്കുന്നത്.
Samayam Malayalam be with her an album recalls our childhood days
'ബി വിത്ത് ഹേർ' - കുട്ടിത്തം നഷ്ടപ്പെടാതിരിക്കട്ടെ


ഗോപി സുന്ദർ, ദീപക് ദേവ്, തമൻ, അർജുൻ ജന്യ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം നിരവധി തെന്നിന്ത്യൻ ചിത്രങ്ങൾക്ക് കീബോർഡ് പ്രോഗ്രാമിങ് നിർവ്വഹിച്ചിട്ടുള്ള പ്രകാശ് അലക്‌സാണ് ആൽബത്തിന് സംഗീതം പകർന്നിരിക്കുന്നത്. ആൽബത്തിന്‍റെ തീമുമായി ഇഴ ചേർന്ന് നിൽക്കുന്ന വരികൾ എഴുതിയിരിക്കുന്നത് ശ്രീലേഖ ലതയാണ്. ശ്രുതി ശശിധരനാണ് 'എന്നോമലേ ജീവനേ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഡിഒപി നിർവ്വഹിച്ചിരിക്കുന്നത് ജോൺ പോൾ മാത്യു ആണ്.

ദിയ എന്ന കൊച്ചു മിടുക്കിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വോയിസ് ആർട്ടിസ്റ്റായ ദീപ ആൻറണി അമ്മയുടെ വേഷത്തിൽ എത്തുന്നു.എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് അഭിജിത്താണ്. സമയത്തിനും കരിയറിനും മാത്രം പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ മെട്രോ ലൈഫിൽ കുട്ടിത്തം ചോർന്നു പോകാതെ മുറുകെ പിടിക്കണം എന്ന് മാത്രാമാണ് ഇതിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന് മീനാക്ഷി പറഞ്ഞു.



Be with her, an album recalls our childhood days
ഓതറിനെ കുറിച്ച്
Nilin Mathews

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ