ആപ്പ്ജില്ല

മസ്തിഷ്ക മരണം സംഭവിച്ച മകന്‍റെ ജീവന് വേണ്ടി യാചിച്ച് ഒരമ്മ

മസ്തിഷ്ക മരണം സംഭവിച്ച അറീന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി

Samayam Malayalam 1 Jun 2018, 6:05 pm
ഈ ഏപ്രില്‍ പതിനാലിനായിരുന്നു അത്. വീടിനു തീ പിടിച്ചപ്പോള്‍ പുറത്തേയ്ക്ക് ഓടിപ്പോവുന്നതിന് പകരം ഓട്ടിസം ബാധിതനായ അറീന്‍ ചക്രബര്‍ത്തി എന്ന കുട്ടി വീട്ടിനകത്തേയ്ക്ക് ഓടിക്കയറി. അമിതമായി പുക ശ്വസിച്ച കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം തകരാറിലായി. ഗുരുതരാവസ്ഥയില്‍ അറീന്‍ ഫിലാഡല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.
Samayam Malayalam Mother and Son


എന്നാല്‍ മസ്തിഷ്ക മരണം സംഭവിച്ച അറീന്‍ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. കുട്ടിക്ക് നല്‍കുന്ന ജീവനോപാധികള്‍ എടുത്തു മാറ്റാനായിരുന്നു ഡോക്ടര്‍മാരുടെ തീരുമാനം. എന്നാല്‍ അമ്മയായ രുംപ ബാനര്‍ജിയ്ക്ക് മകന്‍ തന്നെ വിട്ടു പോകുന്നത് ആലോചിക്കാന്‍ കഴിയുന്നില്ല. പതിനാലു വയസു വരെ താന്‍ പൊന്നു പോലെ നോക്കി വളര്‍ത്തിയ മകനെ വിട്ടുകൊടുക്കാന്‍ ഈ അമ്മ തയ്യാറല്ല. മസ്തിഷ്ക മരണം സംഭവിച്ചവരെ തുടര്‍ന്ന് ജീവിക്കാനനുവദിക്കുന്ന ന്യൂ ജേഴ്സി ആശുപത്രിയില്‍ തന്‍റെ മകനെ അഡ്മിറ്റ്‌ ചെയ്യണം എന്നാവശ്യപ്പെട്ട് ആ അമ്മ നിരവധി ആശുപത്രികളില്‍ കയറിയിറങ്ങി

ഈ വര്‍ഷം സ്കൂളില്‍ ചേരാനിരിക്കവേയാണ് അറീന് ഈ ദുരന്തം സംഭവിക്കുന്നത്. തന്‍റെ മകന്‍ ഇടയ്ക്കിടെ പ്രതികരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് രുംപ പറയുന്നു. കൊല്‍ക്കത്തയിലെ ബഹലയില്‍ നിന്നുള്ള ഈ അമ്മ തന്‍റെ മകന്റെ ജീവനായി നടത്തുന്ന പോരാട്ടം മേല്‍ക്കോടതി വരെ എത്തിയിട്ടുണ്ട് ഇപ്പോള്‍. ഇരുപതു വര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ പലതും നഷ്ടപ്പെടുത്തേണ്ടി വന്നു. എന്നാല്‍ മകന്‍റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ ഈ അമ്മയ്ക്ക് വയ്യ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ