ആപ്പ്ജില്ല

ബെന്‍സില്‍ റീത്തു വെച്ച ഉടമയുടെ പ്രതിഷേധം ഏറ്റു

80 ലക്ഷം രൂപ മുടക്കിയ ബെന്‍സ്‌ വാങ്ങിയ ഉടമയുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയ

TNN 8 Nov 2016, 7:34 pm
തിരുവനന്തപുരം: 80 ലക്ഷം രൂപ മുടക്കിയ ബെന്‍സ്‌ വാങ്ങിയ ഉടമയുടെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. ബെന്‍സ്‌ വാങ്ങി ഒരു മാസത്തിനുള്ളില്‍ ഓട്ടം നിലച്ചു. തിരുവനന്തപുരത്തെ ഹോട്ടല്‍ ഉടമയായ അനില്‍കുമാര്‍ അപ്പുക്കുട്ടന്‍ നായരാണ്‌ റീത്ത് വെച്ച ബെന്‍സുമായി ഷോറൂമിന് മുന്നില്‍ എത്തി പ്രതിഷേധമറിയിച്ചത്.
Samayam Malayalam benz car protest in front of rajasree motors
ബെന്‍സില്‍ റീത്തു വെച്ച ഉടമയുടെ പ്രതിഷേധം ഏറ്റു


പ്രതിഷേധം ഒടുവില്‍ ഫലം കണ്ടേക്കും. പ്രശ്നം പരിഹാരിക്കാന്‍ തയ്യാറായി മെഴ്സിഡസ് കമ്ബനി ഉടമകള്‍ സന്നദ്ധരായിട്ടുണ്ട്. ഒക്ടോബര്‍ 6നാണ് 80 ലക്ഷം രൂപ വിലമതിക്കുന്ന ജിഎല്‍ഇ 250 മോഡല്‍ ബെന്‍സ് കാര്‍ എറണാകുളത്തെ രാജശ്രീ മോട്ടോഴ്‌സില്‍ നിന്നും വാങ്ങിയത്. പുത്തന്‍ കാറ് ആകെ ഓടിയത് 745 കിലോമീറ്റര്‍ മാത്രം. പതിമൂന്ന് ദിവസങ്ങള്‍ക്ക് ശേഷം തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ വാഹനത്തിന്റെ ഗിയര്‍ബോക്‌സ് കേടായി. വിവരം, ഡീലറായ രാജശ്രീ മോട്ടോഴ്സിനെ അറിയിച്ചുവെങ്കിലും വേണമെങ്കില്‍ കേടായ ഗിയര്‍ബോക്‌സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു മറുപടി. ഇതിനെ തുടര്‍ന്നാണ് കാറിനു മുകളില്‍ റീത്തുകള്‍ വച്ച് ഷോറൂമിന് മുന്നില്‍ ഏവരുടെയും ശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ പ്രദര്‍ശിപ്പിച്ചത്. ഇപ്പോള്‍ വാഹനം റീത്ത് സമര്‍പ്പിച്ച നിലയില്‍ തിരുവനന്തപുരത്തെ സര്‍വ്വീസ് സെന്ററിലാണ്.

80 ലക്ഷം രൂപ മുടക്കി വാഹനം വാങ്ങിയത് 745 കിലോമീറ്റര്‍ ഓടിയപ്പോള്‍ തന്നെ കട്ടപ്പുറത്തായത് ന്യായീകരിക്കാനാകില്ലെന്നാണ് അനില്‍കുമാറിന്റെ വാദം. റോഡ് ടാക്സും ഇന്‍ഷുറന്‍സ് തുകയും അര്‍ഹമായ നഷ്ടപരിഹാരവും നല്‍കി വാഹനം തിരിച്ചെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.




English Summary: Benz Car protest in Trivandrum

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ