ആപ്പ്ജില്ല

ബിഎഫ്‌എഫ് എന്ന് കമന്‍റ് ചെയ്താൽ ഫേസ്ബുക്ക് സുരക്ഷിതമാകുമോ ?

ഈ ആവസരം ഇപ്പോള്‍ മുതലാക്കിയിരിക്കുകയാണ് ചില ഫേസ്ബുക്ക് പേജുകള്‍

Samayam Malayalam 23 Mar 2018, 10:50 pm
ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പലരും തങ്കളുടെ അക്കൗണ്ട് സുരക്ഷിതമാണോ എന്ന ആശങ്കിയിലാണ്. എന്നാല്‍ ഈ ആവസരം ഇപ്പോള്‍ മുതലാക്കിയിരിക്കുകയാണ് ചില ഫേസ്ബുക്ക് പേജുകള്‍ എന്നാണ് റിപ്പോർട്ട്. ബിഎഫ്‌എഫ് എന്ന കമന്റ് ചെയ്താല്‍ അക്കൗണ്ട് സുരക്ഷിതമാണോ എന്ന് അറിയാന്‍ സാധിക്കുമെന്നാണ് അവർ പ്രചരിപ്പിച്ചത്.
Samayam Malayalam bff

എന്നാല്‍ ഇത് അവരുടെ പേജ് റീച്ച്‌ കൂട്ടാനുള്ള ഒരു തന്ത്രമായിരുന്നു ഇതെങ്കിലും ഇത് തിരിച്ചറിയാതെ ആയിര കണക്കിന് ആളുകളാണ് ചില പേജുകളിലെ പോസ്റ്റുകള്‍ക്ക് കീഴില്‍ ബിഎഫ്‌എഫ് എന്ന് കമന്റ് ചെയ്തിരിക്കുന്നത്.

ഫെയ്സ്ബുക്കിന്റെ പുതിയ ഫീച്ചറുകളിലൊന്നായ ടെക്‌സ്റ്റ് ഡിലൈറ്റാണിത്. ബിഎഫ്‌എഫ് എന്ന് കമന്റ് ചെയ്താല്‍ പച്ച നിറത്തില്‍ ആ ടെക്‌സ്റ്റ് പ്രത്യക്ഷപ്പെടും. പച്ച നിറത്തില്‍ കമന്റ് പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങളുടെ അക്കൗണ്ട് സെയ്ഫ് ആണെന്നാണ് ചില പേജുകള്‍ പ്രചരിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ