ആപ്പ്ജില്ല

കുടിവെള്ളത്തിന് റേഷൻ ഏർപ്പെടുത്തി ഒരു നഗരം

മുൻ വർഷങ്ങളേക്കാള്‍ കടുത്ത വേനലാണ് കഴിഞ്ഞ രണ്ട് വർഷമായി ബൊളീവിയയിൽ ലഭിക്കുന്നത്.

TNN 21 Nov 2016, 9:43 am
ബൊളീവിയ: ജലക്ഷാമം മൂലം കുടിവെള്ളത്തിന് റേഷൻ ഏർപ്പെടുത്തിയ ഒരു നഗരമുണ്ട്. ബൊളീവിയയിലെ ലാപസ് നഗരത്തിലാണ് ജലക്ഷാമത്തെ തുടർന്ന് വെള്ളത്തിന് റേഷൻ ഏർപ്പെടുത്തിയത്. മുൻ വർഷങ്ങളേക്കാള്‍ കടുത്ത വേനലാണ് കഴിഞ്ഞ രണ്ട് വർഷമായി ബൊളീവിയയിൽ ലഭിക്കുന്നത്. ഇതുമൂലം കുടിവെള്ളം ലഭിക്കാതെ വലഞ്ഞിരിക്കുകയാണ് ലാപസ് നഗരം.
Samayam Malayalam bolivia impliments ration for drinking water
കുടിവെള്ളത്തിന് റേഷൻ ഏർപ്പെടുത്തി ഒരു നഗരം


ലാപസ് നഗരത്തിൽ വെള്ളമെത്തിക്കുന്ന മൂന്ന് അണക്കെട്ടുകൾ വറ്റിയതോടെയാണ് ജലത്തിന് റേഷൻ ഏർപ്പെടുത്തേണ്ടി വന്നത്. 12 മണിക്കൂറിൽ ഒരിക്കലാണ് ജലം വിതരണം ചെയുക. നഗരത്തിൽ 70 ശതമാനം പേർക്കും ഇപ്പോൾ ദാഹജലം ലഭിക്കുന്നില്ലെന്ന് പാൻ അമേരിക്കൻ ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

ബൊളീവിയയിലെ പ്രധാന അണക്കെട്ടായ ഒജുവൻ ഖോട്ട് അണക്കെട്ടിൽ ഇപ്പോൾ ഒരു ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്.

വെള്ളത്തിന് റേഷൻ ഏർപ്പെടുത്തേണ്ടി വന്നതിൽ ബൊളീവിൻ പ്രസിഡന്റ് ഇവോ മൊറൽസ് ജനങ്ങളോട് ക്ഷമ ചോദിച്ചു. ജലക്ഷാമം പരിഹരിക്കാൻ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥർ പ്രശ്‍നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് തൽസ്ഥാനത്ത് നിന്നും മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ