ആപ്പ്ജില്ല

ഇരുട്ടത്ത് പതുങ്ങിവന്ന് സ്ത്രീകളുടെ മുടി മുറിക്കുന്ന അജ്ഞാതന്‍

സ്ത്രീകളെ ബോധം കെടുത്തി മുടി മുറിച്ചെടുക്കുന്നവരുടെ ശല്യം...

TNN 2 Oct 2017, 3:41 pm
ഇരുട്ടിന്‍റെ മറവിലാണ് ആ രൂപം പ്രത്യക്ഷപ്പെടുക. കണ്ണുകള്‍ ഒഴിച്ച് ബാക്കി ശരീരം മുഴുവന്‍ മറച്ചിട്ടുണ്ടാകും. കൈയ്യില്‍ കരുതിയ കുപ്പിയില്‍ നിന്ന് ഒരു സ്പ്രേ തളിക്കും. പിന്നെ മുടി മുറിച്ചെടുക്കും.
Samayam Malayalam braid choppers in kashmir become menace
ഇരുട്ടത്ത് പതുങ്ങിവന്ന് സ്ത്രീകളുടെ മുടി മുറിക്കുന്ന അജ്ഞാതന്‍


ഇത് കഥയല്ല. കശ്‍മീരിലെ പലമേഖലകളിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. സ്ത്രീകളുടെ മുടി മുറിച്ചെടുക്കുന്ന അജ്ഞാതനായ മനുഷ്യന്‍ ആരാണെന്ന അന്വേഷണത്തിലാണ് ശ്രീനഗറിലെ ഗ്രാമവാസികള്‍.

ഇന്നലെയാണ് ശ്രീനഗറിലെ മൂമിനാബാദ് എന്ന സ്ഥലത്തുള്ള വീട്ടമ്മയുടെ മുടി അജ്ഞാതര്‍ മുറിച്ചത്. മുഖം മറയ്ക്കുന്ന പര്‍ദയാണ് അവര്‍ ധരിച്ചിരുന്നതെന്നും മുഖത്തേക്ക് ഒരു പൊടി എറിയുകയായിരുന്നുവെന്നും അക്രമത്തിന് ഇരയായ ബില്‍ക്കീസ്, പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ പതിവായതോടെ ജനങ്ങള്‍ പ്രതിഷേധം ശക്തമാക്കി. ബുദ്‍ഗാം മേഖലയിലുള്ള ഒരു വനിതയുടെ മുടിയും കഴിഞ്ഞ ദിവസം അജ്ഞാതര്‍ മുറിച്ചിരുന്നു. ആറ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടും കുറ്റവാളികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടില്ല.

Braid choppers in Kashmir become menace

In Kashmir a group of unidentified braid choppers are wrecking havoc. In a latest incident a woman of Batamaloo lost her hair.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ