ആപ്പ്ജില്ല

കര്‍ണാടക എം.എല്‍.എമാരെ ഫ്ലിപ്‍കാർട്ടിൽ കിട്ടുമോ ?

കര്‍ണാടകയിലെ സംഭവ വികാസങ്ങളെ പരിഹസിച്ച്‌ യുവാവിന്റെ ട്വീറ്റ്

Samayam Malayalam 17 May 2018, 8:15 pm
രാജ്യത്തിനുതന്നെ പിടികിട്ടാത്ത രാഷ്ട്രീയ നാടകങ്ങളിലൂടെ കര്‍ണാടക രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷമുള്ള മുന്നണിയെ അവഗണിച്ച്‌ ഗവര്‍ണര്‍ ഭൂരിപക്ഷമില്ലാത്തെ പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുന്നതിനും കര്‍ണാടക സാക്ഷ്യം വഹിച്ചു. ഇതിനിടെ ഭൂരിപക്ഷം തികയ്ക്കാന്‍ 100 കോടി രൂപ വരെ മുടക്കി എം.എല്‍.എമാരെ പര്‍ച്ചേസ് ചെയ്യാന്‍ നീക്കം നടക്കുന്നതായും വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
Samayam Malayalam karnataka-election-1-770x433



ഈ സമയം കര്‍ണാടകയിലെ സംഭവ വികാസങ്ങളെ പരിഹസിച്ച്‌ യുവാവിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്. കര്‍ണാടക എം.എല്‍.എമാരെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ വില്‍ക്കാന്‍ സഹായം വേണമെന്നാണ് ഇയാളുടെ ട്വീറ്റ്.


ഷോപ്പിംഗ് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ട് സഹായിക്കാമോ എന്നായിരുന്നു ഈ യുവാവിന്റെ ചോദ്യം. എന്താണ് പ്രശ്‌നമെന്ന് വ്യക്തമാക്കിയാല്‍ സഹായിക്കാമെന്ന് മറുപടി നല്‍കിയ ഫ്‌ളിപ്പ്കാര്‍ട്ടിനോട് എം.എല്‍.എമാരെ വില്‍ക്കാന്‍ വച്ചിട്ടുണ്ടെന്നും സഹായിക്കണമെന്നുമായി യുവാവ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി മാറുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ