ആപ്പ്ജില്ല

മകളുടെ സ്വപ്‌ന സാഫല്യത്തിന് ഈ അച്ഛന്‍ ജീവിക്കുന്നത് നൂഡിൽസ് കഴിച്ച്

ദേശീയ ടീമില്‍ മകളെ എത്തിക്കുക എന്നതാണ് ഹവാവുവിന്‍റെ സ്വപ്നവും. ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ് ഹവാവു നൂഡിൽസ് മാത്രം കഴിച്ച് ജീവിക്കുന്നത്.

TNN 2 Sept 2017, 11:01 pm
49കാരനായ ചൈനീസ് യുവാവ് ഹവാവു യാന്‍വെയ് ജീവിക്കുന്നത് വെറും നൂഡില്‍സും പൊരിച്ച ബണ്ണും കഴിച്ച് മാത്രമാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി തന്‍റെ മകൾക്ക് വേണ്ടിയാണ് ഹവാവു ഈ ത്യാഗം സഹിക്കുന്നത്. ഒരു ജിംനാസ്റ്റ് ആകുക എന്നതാണ് മകളുടെ ഏറ്റവും വലിയ ആഗ്രഹം. ദേശീയ ടീമില്‍ മകളെ എത്തിക്കുക എന്നതാണ് ഹവാവുവിന്‍റെ സ്വപ്നവും. ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയാണ് ഹവാവു നൂഡിൽസ് മാത്രം കഴിച്ച് ജീവിക്കുന്നത്.
Samayam Malayalam chinese dad eats two tonnes of noodles to fund his daughters gymnastics dream
മകളുടെ സ്വപ്‌ന സാഫല്യത്തിന് ഈ അച്ഛന്‍ ജീവിക്കുന്നത് നൂഡിൽസ് കഴിച്ച്




തെരുവ് വൃത്തിയാക്കുന്ന ജോലിയിലാണ് ഹവാവുവിന്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭാര്യയുമായി വിവാഹമോചനം തേടി. 11കാരിയായ മകളും ഹവാവും ഒരു ചെറിയ വീട്ടിലാണ് താമസം. നാലാം വയസ്സിലാണ് മകൾ അവളുടെ ആഗ്രഹത്തെ കുറിച്ച് പറയുന്നത്. തുടർന്ന് മകളെ യുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ചേർത്തു പഠിപ്പിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി മകൾ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിൽ പഠനം തുടരുകയാണ്. കുട്ടിയുടെ ട്യൂഷന്‍ ഫീസും ദിവസ ചെലവും കണ്ടെത്താനാണ് ഈ പിതാവ് സ്വന്തം ചെലവുകള്‍ പോലും വെട്ടിചുരുക്കിയത്.



നൂഡില്‍സും ബണ്ണും വലിയ വിലയില്ലാത്ത സാധനങ്ങൾ ആയതിനാൽ വിശപ്പടക്കാന്‍ അതുതന്നെ ധാരാളമാണെന്നാണ് ഈ പിതാവ് പറയുന്നത്. തന്‍റെ മകൾക്ക് സമ്പത്തും സന്തോഷവുമുള്ള ജീവിതം നല്‍കാന്‍ കഴിയുന്നില്ല. എന്നാല്‍, കയ്‌പ്പേറിയ ജീവിതത്തിലൂടെ മകള്‍ക്ക് നല്ല വിദ്യഭ്യാസം നല്‍കാന്‍ കഴിഞ്ഞാൽ അതിലും വലിയ സന്തോഷം വേറെയില്ലെന്നാണ് ഈ പിതാവ് പറയുന്നത്.

Chinese dad eats two tonnes of noodles to fund his daughter’s gymnastics dream

Hou Yanwei, a 49-year-old street cleaner and sports fan from Wuhan, capital of Hubei province, said his 11-year-old daughter, nicknamed Xinxin, had been passionate about gymnastics since the age of four.

ആര്‍ട്ടിക്കിള്‍ ഷോ