ആപ്പ്ജില്ല

പുരാതന ചുണ്ണാമ്പുകല്ല് മൂന്ന് സെക്കന്‍റിൽ തകര്‍ത്ത് ചൈനീസ് സഞ്ചാരി

വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

TNN 11 Jun 2017, 4:06 pm
ചൈനയിലെ ഒരു ഗുഹയിലെ പുരാതന ചുണ്ണാമ്പുകല്ല് ചൈനീസ് സഞ്ചാരി മൂന്ന് സെക്കന്‍റിൽ നശിപ്പിച്ചു. ഗുജോയിലെ സോംഗ്ടോ കൗണ്ടിയിൽ തിങ്കളാഴ്ച നടന്ന അവധിദിന ഡ്രാഗൺ ബോട്ട് ഫെസ്റ്റിവൽ ദിവസമാണ് സംഭവം നടന്നത്. കാലുകൊണ്ട് വെറും മൂന്ന് തട്ടിന് ഒരു വിനോദസഞ്ചാരി പുരാതന ചുണ്ണാമ്പുകല്ല് പൊട്ടിച്ചു. ഇതിന്‍റെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിരുന്നു.
Samayam Malayalam chinese tourist repeatedly kicks and destroys ancient rock
പുരാതന ചുണ്ണാമ്പുകല്ല് മൂന്ന് സെക്കന്‍റിൽ തകര്‍ത്ത് ചൈനീസ് സഞ്ചാരി





ആയിരത്തോളം വർഷങ്ങൾ കൊണ്ടാണ്ണ് പാറയില്‍ നിന്നൂറിവരുന്ന ചുണ്ണാമ്പ് ഘനീഭവിച്ച് ഇത്തരം ചുണ്ണാമ്പു കല്‍പുറ്റുകള്‍ രൂപപ്പെടുന്നത്. സഞ്ചാരി പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ ചുമത്താനുള്ള വകുപ്പുണ്ട്.

കല്ല് നശിപ്പിച്ച ശേഷം ഇയാള്‍ ഇത് സുഹൃത്തിന് കാട്ടിക്കൊടുത്ത് ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Chinese tourist repeatedly kicks and destroys ancient rock

t takes thousands of years for limestone rock formations to develop, yet as one unruly Chinese tourist found out, just a split second for them to be destroyed.

ആര്‍ട്ടിക്കിള്‍ ഷോ