ആപ്പ്ജില്ല

ഭാര്യയെ ചുമലേറ്റി ഓടിക്കോ! ബിയറും പണവും സമ്മാനം!!

പ്രതിബന്ധങ്ങളിലൂടെ ഭാര്യയെ ചുമലിലേറ്റി ഓടി ആദ്യം ഫിനിഷ് ചെയ്യുന്നയാള്‍ക്ക് സമ്മാനവുമായി ഒരു ഗെയിം

Huffington Post India 17 Nov 2016, 2:21 pm
വിവാഹം കഴിഞ്ഞാല്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിരവധിയാണ്. ആ സമയങ്ങളില്‍ ഒരുമിച്ച് നില്‍ക്കണം എന്നാണ് എല്ലാ മത വിശ്വാസങ്ങളും ദമ്പതിമാര്‍ക്ക് നല്‍കുന്ന ഉപദേശം. എന്നാലിതാ..പ്രതിബന്ധങ്ങളിലൂടെ ഭാര്യയെ ചുമലിലേറ്റി ഓടി ആദ്യം ഫിനിഷ് ചെയ്യുന്നയാള്‍ക്ക് സമ്മാനവുമായി ഒരു ഗെയിം. 'വൈഫ് ക്യാരിയിങ്' പല വിദേശ രാജ്യങ്ങളിലും തമാശ നിറഞ്ഞ ഒരു കായിക ഇനമാണ്
Samayam Malayalam couples face heavy competition in the bizarre sport of wife carrying
ഭാര്യയെ ചുമലേറ്റി ഓടിക്കോ! ബിയറും പണവും സമ്മാനം!!


കഴിഞ്ഞ ശനിയാഴ്ച്ച നടന്ന 'നോര്‍ത്ത് അമേരിക്കന്‍ വൈഫ് ക്യാരിയിങ് ചാമ്പ്യന്‍ഷിപ്പി'ലെ ചില ദൃശ്യങ്ങൾ ഇതാ..

ഇത്തരം ഗെയിമുകളില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഭാര്യയെ സൈസ് സീറോ ആകാന്‍ പ്രോത്സാഹിപ്പിക്കുന്നതാവും ആരോഗ്യത്തിന് ഉത്തമം.

നാല്പത്തി നാല് ദമ്പതിമാരാണ് മത്സരത്തില്‍ പങ്കെടുത്തത്.

ഹര്‍ഡിലുകള്‍, ചെളിക്കുണ്ടുകള്‍, മണല്‍പ്പരപ്പുകള്‍ എന്നിവ അടങ്ങിയ 278 യാര്‍ഡ് ദൂരമാണ് ഭാര്യയെ ചുമലിലേറ്റി ഓടി എത്തേണ്ടത്.

വിവാഹം കഴിക്കാത്ത ജോ‍ഡികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. സ്ത്രീയ്ക്കും പുരുഷനും 21 വയസ്സിന് മേല്‍ പ്രായമുണ്ടാവണമെന്ന് മാത്രം.

വിജയികളാവുന്ന ദമ്പതിമാര്‍ക്ക് പണവും പ്രശസ്തിയും മാത്രമല്ല, പെണപങ്കാളിയുടെ തൂക്കത്തിനനലുസരിച്ചുള്ള ബിയറും ലഭിക്കും.

ഇലിയട്ടും ജിയാന സ്റ്റോറീയുമാണ് 59.18 സെക്കന്‍റില്‍ ടാസ്ക് പൂര്‍ത്തിയാക്കി ഇക്കുറി വിജയികളായത്. 11 കെയ്സ് Goose Island Oktoberfest ബിയറും അറുനൂറ്റി അറുപത്തി അഞ്ച് ഡോളര്‍ (നാല്പത്തി ആറായിരം ഇന്ത്യൻ രൂപ)യുമാണ് സമ്മാനമായി ലഭിച്ചത്. ഇതിലെ വിജയികള്‍ക്ക് ഫിന്‍ലാന്‍ഡില്‍ നടക്കാനിരിക്കുന്ന വേള്‍ഡ് ചാംപ്യൻഷിപ്പിലും പങ്കെടുക്കാനാവും.

Couples Face Heavy Competition In The Bizarre Sport Of Wife Carrying:

Married couples face a lot of hurdles, but not like the contestants in the North American Wife Carrying Championship.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ