ആപ്പ്ജില്ല

വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിച്ചു

രാജേഷിനെ മകള്‍ ഭയപ്പെട്ടിരുന്നു. അച്ഛൻ വേണ്ട എന്നും വീട്ടിൽ നിന്നും പുറത്താക്കാനും അവള്‍ നിർബന്ധിച്ചിരുന്നു.

TNN 23 Jun 2016, 12:56 pm
ബംഗളൂരു: "വർഷങ്ങള്‍ക്ക് ശേഷം അച്ഛൻ തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷം തോന്നി. അമ്മ തന്നെ ഗർഭിണിയായിരിക്കുന്ന കാലത്തേ ഉപേക്ഷിച്ചു പോയതാണ് അച്ഛൻ. എന്നാൽ കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അച്ഛന്‍റെ സ്വഭാവം മാറി, എന്നെ ഏറെ ഉപദ്രവിക്കാൻ തുടങ്ങി."
Samayam Malayalam dad returns home after 17 years molests daughter
വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ അച്ഛൻ മകളെ പീഡിപ്പിച്ചു


കഴിഞ്ഞ ശനിയാഴ്ച്ച മകളെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രാജേഷിന്‍റെ മകള്‍ മഞ്ജുളയുടെ വാക്കുകളാണ് ഇത്.

രാജേഷിനെ മകള്‍ ഭയപ്പെട്ടിരുന്നു. അച്ഛൻ വേണ്ട എന്നും വീട്ടിൽ നിന്നും പുറത്താക്കാനും അവള്‍ നിർബന്ധിച്ചിരുന്നു.മദ്യപിച്ച് വന്ന് മർദ്ദിക്കുന്നത് പതിവായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ലോഹ ദണ്ഡ് ഉപയോഗിച്ച് മകളുടെ തലയ്ക്കടിച്ചപ്പോഴാണ് പോലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചത് എന്ന് മഞ്ജുളയുടെ അമ്മ പാർവതി പറഞ്ഞു.

പരാതിയെ തുടർന്ന് പോലീസ് മകളെ ചോദ്യം ചെയ്തപ്പോളാണ് അച്ഛന്‍റെ പീഡന വിവരങ്ങള്‍ പുറത്തു വന്നത്. രണ്ടു വർഷം തുടർച്ചയായി അച്ഛൻ തന്നെ പീഡിപ്പിക്കുകയായിരുന്നെന്ന് മഞ്ജുള പോലീസിനോട് പറഞ്ഞു.

മഞ്ജുളയെ വാണി വിലാസ് ആശുപത്രിയിൽ ചികിത്സക്കും കൗൺസിലിങ്ങിനും വിധേയയാക്കി. രാജേഷിനെതിരെ പോക്സോ ആക്ട് പ്രകാരം കേസ് റജിസ്റ്റർ ചെയ്ത് പരപ്പന അഗ്രഹാര ജയിലിൽ അയച്ചു. (സ്വകാര്യത മാനിച്ച് പേരുകള്‍ സാങ്കൽപ്പികമാണ്)

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ