ആപ്പ്ജില്ല

രാജമൗലിയെ അമ്പരപ്പിച്ച കിടിലൻ 'ബാഹുബലി'ഡാൻസ്

ചിത്രത്തിലെ കഥാപാത്രങ്ങളായ കട്ടപ്പയും ബാഹുബലിയുമായി വേഷം കെട്ടി തകർത്താടിയായിരുന്നു ഡാൻസ്

TNN 14 Nov 2017, 10:55 pm
രാജമൗലിയെ ഞെട്ടിച്ച് ഒരു കിടിലൻ ബാഹുബലി ഡാൻസ്. ‘നൃത്തച്ചുവടുകളെല്ലാം അതിഗംഭീരമാണ്...,ഒരു പ്രത്യേക അനുഭൂതിയാണ്’. സംവിധായകൻ എസ്.എസ്. രാജമൗലി ഈ ഡാൻസ് കണ്ട് പറഞ്ഞതാണിത്. തന്‍റെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ ഒരു പാട്ടിനൊപ്പമുള്ള ‍ഡാൻസിനെ കുറിച്ചായിരുന്നു രാജമൗലിയുടെ കമന്റ്. ചിത്രത്തിലെ കഥാപാത്രങ്ങളായ കട്ടപ്പയും ബാഹുബലിയുമായി വേഷം കെട്ടി തകർത്താടിയായിരുന്നു ഡാൻസ്.
Samayam Malayalam dance champions bahubali performances 2017
രാജമൗലിയെ അമ്പരപ്പിച്ച കിടിലൻ 'ബാഹുബലി'ഡാൻസ്



കിങ്സ് യുണൈറ്റഡ് എന്ന സംഘം നൃ‍ത്തം ചെയ്തത് വലിയ ശ്രദ്ധ നേടുകയാണ്. സുരേഷ് മുകുന്ദ് ആണ് നൃത്തം ചിട്ടപ്പെടുത്തിയത്. കാർത്തിക് പ്രിയദർശൻ ബാഹുബലിയായും രാജാ ദാസ് കട്ടപ്പയായും വേഷമിട്ടിരിക്കുന്നത്. കീരവാണിയാണ് ഈ പാട്ടിന് ഈണമിട്ടത്. മനോജ് മുണ്ടാഷിറിന്റേതായിരുന്നു വരികൾ. ദലേർ മെഹന്ദി, സഞ്ജീവ് ചിമ്മാൽഗി, രമ്യാ ബെഹറ എന്നിവരടങ്ങിയ സംഘമാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ