ആപ്പ്ജില്ല

പീഡിപ്പിച്ചത് അമ്മാവൻ തന്നെ: വഴിത്തിരിവായത് പെൺകുട്ടി വരച്ച ചിത്രം

ഇവയായിരുന്നു കേസിൽ വഴിത്തിരിവായ ചിത്രത്തിൽ കുട്ടി വരച്ചത്

TNN 5 Dec 2022, 5:08 pm
ന്യൂഡൽഹി: പത്ത് വയസുകാരിയെ രണ്ടു വർഷങ്ങൾക്ക് മുൻപ് പീഡിപ്പിച്ചത് അമ്മാവൻ തന്നെയെന്ന് കോടതി. കേസിൽ പെൺകുട്ടി വരച്ച ചിത്രം കോടതി നിർണായക തെളിവായി കണക്കാക്കി. ചോദ്യം ചെയ്യലിനിടെ പേപ്പറുകളും ക്രയോണുകളും നൽകിയപ്പോഴാണ് കുട്ടി തന്‍റെ മനസ്സിൽ ഉള്ളത് വെളിവാക്കുന്ന ചിത്രം വരച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീട്, ചുറ്റി പിരിഞ്ഞു നിൽക്കുന്ന ചരടിൽ കോർത്ത ബലൂണുകൾ പിടിച്ചു നിൽക്കുന്ന പെൺകുട്ടി, അവളുടെ തൊട്ടടുത്ത് ഒരുടുപ്പ്. ഇവയായിരുന്നു കേസിൽ വഴിത്തിരിവായ ചിത്രത്തിൽ കുട്ടി വരച്ചത്.
Samayam Malayalam 10-year-olds sketch


സന്തോഷമില്ലാത്ത നിറങ്ങളായിരുന്നു കുട്ടി ചിത്രത്തിൽ ഉപയോഗിച്ചിരുന്നത്. മദ്യപാനിയായ അച്ഛൻ അമ്മയുടെ മരണശേഷം കുട്ടിയെ ഉപേക്ഷിച്ചപ്പോൾ അമ്മാവന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകുകയായിരുന്നു. എന്നാൽ കുട്ടിയെ മറ്റ് വീടുകളിൽ ജോലിക്ക് വിടുന്നതിന് പുറമെ അമ്മാവൻ ബലാത്സംഗം ചെയ്യുന്നതും പതിവായി. രണ്ടു വർഷങ്ങൾക്ക് മുൻപ് പീഡനം സഹിക്കാൻ വയ്യാതെ കുട്ടി വീട്ടിൽ നിന്ന് ഓടി പോയി.

കഴിഞ്ഞ ജൂണിൽ അമ്മാവൻ അഖ്‌തർ അഹമ്മദ് അറസ്റ്റിലായെങ്കിലും ദുർബലമായ സാക്ഷി മൊഴിയാണ് കേസിലേതെന്നും ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പ്രതി ഭാഗം വാദിച്ചതിനെ തുടർന്ന് അഖ്‌തർ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. എന്നാൽ, കുട്ടി വരച്ച ചിത്രം അവളുടെ മനസിലുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നതാണ് എന്നും കുട്ടിക്ക് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ പീഡനം നേരിട്ടിട്ടുണ്ടെന്നും അഡ്വക്കേറ്റ് എഎസ്‍ജെ യാദവ് വ്യക്തമാക്കി.

തുടർന്നാണ് അഖ്‌തർ തന്നെയാണ് കുറ്റവാളി എന്ന് കോടതി ശരി വെക്കുകയും അയാൾക്ക് അഞ്ച് വർഷത്തെ ശിക്ഷ വിധിക്കുകയും ചെയ്തത്. പെൺകുട്ടിയുടെ പുനരധിവാസത്തിനും വിദ്യാഭ്യാസത്തിനുമായി മൂന്ന് ലക്ഷം രൂപ അഖ്‌തർ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി നൽകണമെന്ന് കോടതി വിധിച്ചു. പത്ത് വയസുകാരിയായ അവൾ കേസിന് ശേഷം ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള കേന്ദ്രത്തിലാണ് കഴിയുന്നത്. ഈ തുക അവളുടെ ഭാവിക്ക് ഏറെ സഹായകമാകുമെന്ന് ശിശു അവകാശ സംരക്ഷക പ്രവർത്തകൻ ചന്ദ്ര സുമൻ കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


delhi: 10-year-old's sketch send rapist uncle to 5 years in jail

A crayon sketch drawn by a ten year old girl became vital in proving she has been raped by her uncle himslef.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ