ആപ്പ്ജില്ല

കുംഭമേളയില്‍ യുവാക്കള്‍ക്ക് ഹരമായി 'ഡിജിറ്റല്‍ ബാബ'!

യുവജനങ്ങളുമായി സംവദിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗം സോഷ്യൽ മീഡിയയാണെന്ന് സ്വാമി രാംശങ്കർ പറയുന്നു. Facebook, WhatsApp, YouTube തുടങ്ങിയവയില്‍ എല്ലാം വളരെ സജീവമായ രാംശങ്കര്‍ ഒരു സ്ഥിരം യാത്രികന്‍ കൂടിയാണ്.

Samayam Malayalam 22 Jan 2019, 1:04 pm
സന്യാസി എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് എന്തൊക്കെയാണ്? കാഷായ വസ്ത്രം, രുദ്രാക്ഷം, കമണ്ഡലു, ഭസ്മക്കുറി, ജട പിടിച്ച മുടി... അല്ലേ? എന്നാല്‍ മാറിയ കാലത്ത് ഈ ചിന്തകളും മാറ്റേണ്ടി വരും! ലോകം സാങ്കേതിക വിദ്യയിലേയ്ക്ക് കുതിക്കുന്ന ഇക്കാലത്ത് സ്വാമിമാരും ഡിജിറ്റലാവുകയാണ്!
Samayam Malayalam 50830644_2272986822945279_8039903590967410688_n


കുംഭമേള വേദിയില്‍ കയ്യില്‍ മൈക്കുമായി ലൈവ് ടെലികാസ്റ്റ് നടത്തുന്ന സ്വാമി രാംശങ്കര്‍ എന്ന 'ഡിജിറ്റല്‍ ബാബ' സന്ദര്‍ശകര്‍ക്ക് കൗതുകമായി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ജനിച്ചു വളർന്ന രാം ശങ്കര്‍ യുവാക്കളില്‍ ആത്മാവബോധം വളര്‍ത്തുന്നതിനാണ് ഡിജിറ്റല്‍ ബാബയായി മാറിയത്. ഗോരഖ്പൂർ സർവകലാശാലയിൽ നിന്നും ബികോം പഠിച്ചിറങ്ങിയ ശേഷം 2008 നവംബറിൽ അയോധ്യയിലെ ലോകേഷ് ആശ്രമത്തിലാണ് രാംശങ്കര്‍ സന്യാസജീവിതം ആരംഭിച്ചത്. സോഷ്യൽ മീഡിയയിൽ ഡിജിറ്റൽ ബാബ എന്ന പേരിൽ യുവജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധനാണ് രാംശങ്കർ.


യുവജനങ്ങളുമായി സംവദിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗം സോഷ്യൽ മീഡിയയാണെന്ന് സ്വാമി രാംശങ്കർ പറയുന്നു. Facebook, WhatsApp, YouTube തുടങ്ങിയവയില്‍ എല്ലാം വളരെ സജീവമായ രാംശങ്കര്‍ ഒരു സ്ഥിരം യാത്രികന്‍ കൂടിയാണ്.

ആര്‍ട്ടിക്കിള്‍ ഷോ