ആപ്പ്ജില്ല

കപ്പയെ ആരാധിച്ച് ഡിങ്കോയിസ്റ്റുകളുടെ മൂഷികസംഗമം

ഡിങ്കോയിസ്റ്റുകള്‍ ആദ്യമായി പൊതുഇടത്തില്‍ ഒരുമിച്ച ജില്ലാ മൂഷിക സംഗമം എറണാകുളത്ത് നടന്നു. മഹാരാജാസിന് സമീപം ഐഎംഎ ഹാളില്‍ നടന്ന മൂഷികസംഗമത്തില്‍, അനവധി ഡിങ്കോയിസ്റ്റുകള്‍ പങ്കെടുത്തു. കപ്പയെ ആരാധ്യവസ്തു

TNN 28 Feb 2016, 10:40 pm
കൊച്ചി: ഡിങ്കോയിസ്റ്റുകള്‍ ആദ്യമായി പൊതുഇടത്തില്‍ ഒരുമിച്ച ജില്ലാ മൂഷിക സംഗമം എറണാകുളത്ത് നടന്നു. മഹാരാജാസിന് സമീപം ഐഎംഎ ഹാളില്‍ നടന്ന മൂഷികസംഗമത്തില്‍, അനവധി ഡിങ്കോയിസ്റ്റുകള്‍ പങ്കെടുത്തു. കപ്പയെ ആരാധ്യവസ്തുവായി കണ്ടാണ് അല്ലിത് കുട്ടികളിയല്ല ഡിങ്കൻ തന്‍റെ തിരുനാമം എന്ന ആശയവുമായി സംഗമം സംഘടിപ്പിച്ചത്.
Samayam Malayalam dinkoism
കപ്പയെ ആരാധിച്ച് ഡിങ്കോയിസ്റ്റുകളുടെ മൂഷികസംഗമം


ഡിങ്കപ്രാര്‍ത്ഥനകള്‍, പ്രഭാഷണങ്ങള്‍, താത്വിക അവലോകനങ്ങള്‍, ചോദ്യോത്തരവേള എന്നിവ കൂടാതെ രോഗശാന്തിശുശ്രൂഷ എന്ന കലാപരിപാടിയും നടത്തി. സമൂസ ത്രികോണാദ്ധ്യായ, പ്രശാന്ത് അപ്പുല്‍, ആശിഷ് ജോസ് അമ്പാട്ട്, ഹരിത തമ്പി, നിഷാദ് മുദുവാട്ടില്‍, സുഖേഷ് വടവില്‍, കെ എസ് ബിനു തുടങ്ങിയവർ പങ്കെടുത്തു. പുരോഗമനവാദികളും സോഷ്യൽമീഡിയയിൽ സജീവവുമായ ചിലരാണ് ഇതിനുപിറകിലുള്ളത്.




ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ