ആപ്പ്ജില്ല

കലൈഞ്ജര്‍ കറുത്ത കണ്ണട ഒന്നെടുത്ത് മാറ്റി..!

തമിഴ്നാടിൻ്റെ രാഷ്ട്രീയ വികാരമാണ് കറുത്ത കണ്ണട. എംജിആറിൽ തുടങ്ങി കരുണാനിധിയും ഹിറ്റാക്കിയ കറുത്ത കണ്ണട ഇപ്പോൾ ഒന്നെടുത്ത് മാറ്റിയിട്ടുണ്ട്

TNN 20 Nov 2017, 10:10 pm
ചെന്നൈ: തമിഴ്നാടിൻ്റെ രാഷ്ട്രീയ വികാരമാണ് കറുത്ത കണ്ണട. എംജിആറിൽ തുടങ്ങി കരുണാനിധിയും ഹിറ്റാക്കിയ കറുത്ത കണ്ണട ഇപ്പോൾ ഒന്നെടുത്ത് മാറ്റിയിട്ടുണ്ട്. വെള്ളയുടുപ്പും മഞ്ഞ ഷാളും കറുത്ത കട്ടിക്കണ്ണടയും ധരിച്ചിരിക്കുന്ന കരുണാനിധി ജര്‍മന്‍ ഫ്രെയിം ആണ് ഇപ്പോൾ ധരിച്ചിരിക്കുന്നത്.
Samayam Malayalam dmk leader karunanidhi swaps his trademark thick black glasses
കലൈഞ്ജര്‍ കറുത്ത കണ്ണട ഒന്നെടുത്ത് മാറ്റി..!


46 വര്‍ഷമായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല. 93കാരനായ കലൈഞ്ജരുടെ ഭാഗമായിരുന്നു കണ്ണട ഡോക്ടറുടെ നിർദേശ പ്രകാരമാണ് മാറ്റിയത്. ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിര്‍ബന്ധത്തിന് അദ്ദേഹം വഴങ്ങുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ