ആപ്പ്ജില്ല

മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു

റോഡിന്‍റെ ഇരുവശവും മുട്ടെ ആടിയാടി വന്ന ഇയാള്‍ സമനില തെറ്റി റോഡരികിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു

TNN 14 Jul 2016, 3:06 pm
ഉത്തര്‍പ്രദേശ് : കുടിച്ച് സ്വബോധം നഷ്ടപ്പെട്ട് ചെളിയില്‍ വീണ പോലീസുകാരന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കാണ്‍പൂരിലാണ് പട്ടാപ്പകല്‍ റോഡരികില്‍ പാമ്പു കണക്കെ ഇഴഞ്ഞ പോലീസുകാരന്‍ വഴിയാത്രക്കാര്‍ക്ക് കൗതുകമായത്. റോഡിന്‍റെ ഇരുവശവും മുട്ടെ ആടിയാടി വന്ന ഇയാള്‍ സമനില തെറ്റി റോഡരികിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
Samayam Malayalam drunken cop creates scene on road
മദ്യപിച്ച് ലക്കുകെട്ട പോലീസുകാരന്‍റെ വീഡിയോ വൈറലാകുന്നു



#WATCH #CaughOnCam Drunken policeman creates a scene in Kanpur (UP), refuses help offered by the public.https://t.co/1CGFgAZyTT — ANI UP (@ANINewsUP) July 13, 2016 റാം കിഷോര്‍ സിംങ്, 729010036 എന്ന് ബാഡ്ജ് നോക്കി ഉറക്കെ വായിക്കുന്നയാളെ ശാസിക്കാന്‍ ശബ്ദമുയര്‍ത്താന്‍ പോലും ത്രാണിയില്ലാതിരുന്ന പോലീസുകാരന്‍ എഴുന്നേറ്റ ശേഷം നടക്കാനാകാതെ അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലേക്ക് ചാരി നില്‍ക്കുന്നതായും വീഡിയോവില്‍ കാണാം. പിന്നീട് റോഡരികിലെ ചെളിക്കുണ്ടിലേക്ക് വീണ ഇയാളെ ആരോ റിക്ഷയില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ