ആപ്പ്ജില്ല

ഹൃദയഭേദകം ഈ അമ്മക്കുരങ്ങിന്റെ കരച്ചിൽ!!

കുഞ്ഞിന്റെ ബോധമറ്റ ശരീരം കൈവിടാതെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന അമ്മക്കുരങ്ങിന്റെ ചിത്രം...

TNN 19 Jun 2017, 4:51 pm
കുഞ്ഞിന്റെ ബോധമറ്റ ശരീരം കൈവിടാതെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന അമ്മക്കുരങ്ങിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. താന്‍ ജീവിച്ചിരിക്കെ കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമ്പോഴുണ്ടാകുന്ന വേദനയോളം വരില്ല, ഒരമ്മയ്ക്ക് ഒരു വേദനയും.
Samayam Malayalam emotional story behind viral photo showing a mother monkey holding her unconscious child
ഹൃദയഭേദകം ഈ അമ്മക്കുരങ്ങിന്റെ കരച്ചിൽ!!


അവിനാഷ് ലോധി എന്ന ഫോട്ടോഗ്രാഫർ തന്റെ ക്യാമറയില്‍ പകര്‍ത്തിയ കുഞ്ഞിനെ ചേർത്ത് ഒരു അമ്മക്കുരങ്ങ് വിങ്ങുന്ന ചിത്രം വൈറലാകുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നാണ് അവിനാഷ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.



കുരങ്ങുകള്‍ കൂട്ടത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അവരെന്താണ് ചെയ്യുന്നത് എന്നറിയാനും അത് പകര്‍ത്താനുമായി ക്യാമറ കയ്യിലെടുക്കുകയായിരുന്നു അവിനാഷ്. അതിനിടെ യാദൃശ്ചികമായാണ് അവിനാഷിന് ആ ക്ലിക്ക് ലഭിച്ചത്.

"എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ചിത്രമാണിത്. ജപൽപൂരിൽ വെച്ച് ഏപ്രിലിലാണ് ഞാൻ ഈ ചിത്രം പകർത്തിയത്. ഒരു ജിവിയുടെ ഇത്ര വൈകാരികമായ ചിത്രം ഇതിനുമുമ്പ് എന്റെ ക്യാമറയിൽ പതിഞ്ഞിട്ടില്ല." അവിനാഷ് പറയുന്നു.

തനിക്ക് ലഭിച്ച ചിത്രം കണ്ട് ക്യാമറയും കയ്യില്‍ പിടിച്ച് ഒരുമണിക്കൂറോളം താന്‍ മരവിച്ചിരുന്നുപോയെന്നും അവിനാഷ് കൂട്ടിച്ചേര്‍ക്കുന്നു.

Emotional story behind viral photo showing a mother monkey holding her unconscious child

A photographer's shot of a mother monkey and her unconscious child captures the pain of a mother. The photo went viral but people didn't know the story behind it. Here is the story.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ