ആപ്പ്ജില്ല

എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിച്ചോളൂ

ദമ്പതികളായ ബ്രിയാനയും ആസ്റ്റിനും ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന ആ ദുരന്തമുണ്ടായത്.

Samayam Malayalam 13 Oct 2017, 6:54 pm
ദമ്പതികളായ ബ്രിയാനയും ആസ്റ്റിനും ആദ്യ കുഞ്ഞിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് ഞെട്ടിക്കുന്ന ആ ദുരന്തമുണ്ടായത്. ഒരു ദിവസം ബ്രിയനയുടെ അമ്മായിയമ്മ അതിരാവിലെ വിളിച്ച് ആസ്റ്റിൻ അപകടത്തിൽപ്പെട്ടതായി വിവരമറിയിച്ചു. ആശുപത്രിയിലെത്തിയതിന് ശേഷമാണ് ബ്രിയാന ആസ്റ്റിന് മസ്തിഷ്കാഘാതമാണ് സംഭവിച്ചുവെന്ന സത്യമറിയുന്നത്. മസ്തിഷ്കാഘാതത്തിന് വഴിയൊരുക്കിയ കാരണമാണ് ശരിക്കും ഞെട്ടിക്കുന്നത്.
Samayam Malayalam energy drinks almost kill husband and leave giant hole in skull while his wife is pregnant
എനർജി ഡ്രിങ്ക് കുടിക്കുന്ന ശീലമുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിച്ചോളൂ





ദീർഘ നേരം ജോലി ചെയ്യുന്ന ആസ്റ്റിൻ എനർജി ഡ്രിങ്ക് കുടിക്കാറുള്ളത് പതിവായിരുന്നു. കുറെ കാലമായി തുടങ്ങിയ ശീലമായിരുന്നു. പിന്നീട് ആസ്റ്റിൻ അമിതമായി കുടിക്കാൻ തുടങ്ങി. ഒരുതരം അടിമപ്പെടൽ, എത്ര ശ്രമിച്ചിട്ടും ഒഴിവാക്കാൻ പറ്റാതെയായി.



ആസ്റ്റിന്‍റെ ഈ ശീലമാണ് മസ്തിഷ്കാഘാതത്തിന് കാരണമായി ഡോക്ടർമാർ ചൂണ്ടി കാണിക്കുന്നത്. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ഒടുവിൽ ആസ്റ്റിൻ സുഖം പ്രാപിച്ച് വരികയാണ്. കാഴ്ചയിൽ വിരൂപി ആയെങ്കിലും ആസ്റ്റിനെ തള്ളി കളയാൻ സ്നേഹ നിധിയായ ഭാര്യ തയ്യാറായില്ല. തലയുടെ മുൻഭാഗം കുഴിഞ്ഞ രീതിയിലാണ് ആസ്റ്റിന്‍റെ ഇപ്പോഴത്തെ രൂപം. പഴയ സ്നേഹവും കരുതലും അതെപടി നിലനിർത്തി കൊണ്ടാണ് ബ്രിയാന ഭർത്താവിനെ പരിചരിക്കുന്നത്.



ആസ്റ്റിന്‍റെന്‍റെ ചികിത്സ തുടരുന്നതിന് ഇടയ്ക്ക് ഇരുവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞ് പിറന്നു. മകനുമൊത്തുള്ള ജീവിതം ആസ്വദിക്കുകയാണ് ആസ്റ്റിൻ. ആസ്റ്റിന് പഴയപടി സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വസത്തിലാണ് ബ്രിയാനയും.

Energy Drinks Almost Kill Husband And Leave Giant Hole In Skull While His Wife Is Pregnant

Brianna and Austin were so excited to meet their baby boy. But one morning, Brianna’s mother-in-law called with devastating news.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ