ആപ്പ്ജില്ല

എല്ലാം ശരിയാകുമെന്നത് തോന്നല്‍ മാത്രമായിരുന്നു: പാര്‍വതി

ജിഷ്‍ണുവിന്‍റെ മരണവും വിദ്യാർഥി സമരങ്ങളും ജിഷ്‍ണുവിന്‍റെ അമ്മയുടെ കത്തും എല്ലാം എൽഡിഎഫ് മന്ത്രിസഭയിലുള്ള വിശ്വാസം കുറക്കുന്നുവെന്ന് പാര്‍വതി ചൂണ്ടിക്കാട്ടുന്നു

TNN 30 Jan 2017, 3:47 pm
എല്ലാം ശരിയാകുമെന്നത് വെറും തോന്നല്‍ മാത്രമായിരുന്നുവെന്ന് വെളിവാക്കി മാലാ പാര്‍വതിയുടെ ഫേസ്‍ബുക് പോസ്‍റ്റ്. പലതും തുറന്നു പറയാൻ കേരളത്തിലെ സാധാരണ ജനങ്ങൾ മടിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പാർവതി കുറിച്ചു. കേരളത്തിലെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ജാതീയതയുടെ കടന്നു കയറ്റമുണ്ടെന്നും അതിനാൽ നല്ല നാടകങ്ങൾ പോലും തഴയപ്പെട്ടുവെന്നും പാർവതി പറയുന്നു.
Samayam Malayalam everything will be alright was a make belief parvathy
എല്ലാം ശരിയാകുമെന്നത് തോന്നല്‍ മാത്രമായിരുന്നു: പാര്‍വതി


ജിഷ്‍ണുവിന്‍റെ മരണവും വിദ്യാർഥി സമരങ്ങളും ജിഷ്‍ണുവിന്‍റെ അമ്മയുടെ കത്തും എല്ലാം എൽഡിഎഫ് മന്ത്രിസഭയിലുള്ള വിശ്വാസം കുറക്കുന്നുവെന്ന് പാര്‍വതി ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്‍റെ പൂർണരൂപം:

എല്ലാം ശരിയാകും എന്നത് തോന്നലായിരുന്നു. വെറും.. വെറും തോന്നൽ. സാധാരണക്കാര് പൊതുവേ ഭയമുണ്ട് എന്ന് അടക്കം പറഞ്ഞു തുടങ്ങി. പെട്ടെന്നിങ്ങനെ തോന്നാൻ വിദ്യാർത്ഥി സമരങ്ങളും ജിഷ്ണുവിന്റെ അമ്മയുടെ കത്തും മാത്രമല്ല കാരണം. എതിർപ്പുകൾ തുറന്ന് പറയാൻ മടിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ വിങ്ങൽ നേരിട്ട് അറിഞ്ഞത് കൊണ്ടാണ്. " ഞാൻ ദളിതനാണ്" ആ കാരണം കൊണ്ട് എനിക്ക് രക്ഷയില്ല. ആരോടും പറയാന്നുമില്ല. നമ്മുടെ സർക്കാര് തന്നെയാണല്ലോ എന്ന് പലരായി, പലയിടത്ത് വെച്ച് പല വിഷയങ്ങളിൽ പറഞ്ഞ് കേൾക്കുന്നത് ശ്വാസത്തെ ഉള്ളിൽ കുടുക്കി ഇടുന്നു. അത് അവിടെ കെട്ടി നിന്ന് നെഞ്ച് പൊട്ടിക്കുന്നു.
കെ. ആർ രമേഷ് എന്ന അപൂർവ്വ പ്രതിഭയുടെ രണ്ട് മുറി, അടുക്കള എന്ന നാടകം Itfok ൽ എടുത്തില്ല എന്നത് ഞാൻ കേട്ട കഥകളിൽ ഒന്ന് മാത്രം.നാടകം ഒന്നും കാണാൻ നിൽക്കണ്ട ആശയത്തിന് തന്നെ അംഗീകാരം അങ്ങോട്ട് കൊടുക്കണം .പ്രായമായ രണ്ട് പേർ താമസിച്ചിരുന്ന ഒരു വീട് നിലം പൊത്തുന്നിടത്താണ് നാടകം ആരംഭിക്കുന്നത് . ഓടിട്ട വീടിന്റെ കൂരയാണ് നാടകത്തിന്റെ സെറ്റ് . കൊല്ലത്ത് ഈ നാടകം പ്രദർശിപ്പിച്ചപ്പോൾ മുതൽ കേട്ട് തുടങ്ങിയതാണ്, ഈ നാടകത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചും ശക്തിയെ കുറിച്ചും ഇന്നലെയാണറിഞ്ഞത് അത് തിരഞ്ഞെടുപ്പിൽ തള്ളി പോയി എന്ന് . കെ.ആർ.രമേശ് സംവിധാനം ചെയ്ത അക്കാഡമി അവാർഡ് നേടിയ തുപ്പൽ മൽസ്യം എന്ന നാടകം കണ്ടവരൊന്നും അത് മറക്കില്ല. പക്ഷേ എന്നിട്ടും അദ്ദേഹത്തിന് അയിത്തം ! ജാതി പറയുന്നതോ പറയിപ്പിക്കുന്നതോ???




Everything will be alright was a make belief: Parvathy

Actor- social avtivist Maala Parvathy condemns LDF govt in Kerala through her FB post

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ