ആപ്പ്ജില്ല

ചരിത്രത്തിലേക്ക് ഒരേട് കൂടി; മലയാളി സ്റ്റാർട്ട്‍‍അപ്പ് ഫേസ്ബുക്ക് അംഗീകരിച്ചു

ഫേസ്ബുക്കിലെ മുതിർന്ന മാനേജ്‌മെന്‍റ് വിദഗ്‍‍ധർ, എൻജിനീയർമാർ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്‍‍സിനു സൗജന്യമായി ലഭിക്കും

TNN 30 Dec 2016, 8:48 pm
കൊച്ചി: മലയാളി സ്റ്റാർട്ട്‍‍അപ്പിന് ഫേസ്ബുക്ക് അംഗീകാരം ലഭിച്ചു. സ്റ്റാർട്ട്അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഫേസ്ബുക്ക് നടപ്പിലാക്കുന്ന 'എഫ്ബി സ്റ്റാർട്ട്' എന്ന ഇന്‍‍റർനാഷണൽ പ്രോഗ്രാമിലേക്കുള്ള പ്രവേശനമാണ് ഈ അംഗീകാരം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടേസ്റ്റീസ്‌പോട്ടിനെയാണ് ഇതിനായി ഫേസ്‍‍ബുക്ക് തെരഞ്ഞെടുത്തത്. ഇതിലൂടെ 52 ലക്ഷം രൂപ വിലമതിക്കുന്ന സേവനങ്ങളാണ് ടേസ്റ്റീസ്പോട്ടിനെ കാത്തിരിക്കുന്നത്. കൂടാതെ ഫേസ്ബുക്കിലെ മുതിർന്ന മാനേജ്‌മെന്‍റ് വിദഗ്‍‍ധർ, എൻജിനീയർമാർ എന്നിവരുടെ നേരിട്ടുള്ള ഉപദേശവും ടേസ്റ്റീസ്‌പോട്‍‍സിനു സൗജന്യമായി ലഭിക്കും.
Samayam Malayalam facebook accepted tasty spot mobile application for fb start plan
ചരിത്രത്തിലേക്ക് ഒരേട് കൂടി; മലയാളി സ്റ്റാർട്ട്‍‍അപ്പ് ഫേസ്ബുക്ക് അംഗീകരിച്ചു


ഫേസ്ബുക്ക് നടത്തുന്ന വിവിധ പരീശീലന പരിപാടികളിലേക്ക് ടേസ്റ്റീസ്‌പോട്ടിന് പ്രത്യേക ക്ഷണവും ഉണ്ടായിരിക്കും. 2015 ജനുവരിയിലാണ് മൊബൈൽ അധിഷ്ടിത സ്റ്റാർട്ട്അപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആഗോളതലത്തിൽ ഫേസ്ബുക്ക് എഫ്ബിസ്റ്റാർട്ട് എന്ന പ്രോഗ്രാം ആരംഭിക്കുന്നത്. 50 മില്യൺ ഡോളർ വിലമതിക്കുന്ന സേവനങ്ങളാണ് ഫേസ്ബുക്ക് ഇതിനോടകം തന്നെ വിവിധ സ്റ്റാർട്ട്അപ്പുകൾക്കായി നൽകിയിരിക്കുന്നത്.

രുചി വൈഭവം കൊണ്ട് പ്രശസ്തമായ ഭക്ഷണശാലകളെ പരിചയപ്പെടുത്തുന്ന മൊബൈൽ ആപ്ലിക്കേഷൻ ആണ് ടേസ്റ്റീസ്‌പോട്‌സ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ഥലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാനൂറോളം ഭക്ഷണശാലകളുടെ വിവരങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ ഇപ്പോൾ ലഭ്യമാണ്. ഓരോ നാട്ടിൽ പോകുമ്പോൾ എവിടെ പോകണമെന്നും എന്തു കഴിക്കണമെന്നും അറിയുന്നതിനായി ഈ ആപ്ലിക്കേഷൻ ഫലപ്രദമായി ഉപയോഗിക്കാം. ആൻഡ്രോയിഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഈ മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാണ്. ആപ്പ് പുറത്തിറങ്ങി നാലു മാസത്തിനുള്ളിൽ രണ്ടുലക്ഷത്തിലേറെ പേരാണ് ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത്. ഭക്ഷണശാലകൾ തെരഞ്ഞെടുക്കുന്നതിലെ സൂക്ഷ്മതയും നൽകുന്ന വിവരങ്ങളുടെ കൃത്യതയും ആണ് ടേസ്റ്റീസ്‌പോട്ടിനെ ഇത്രയേറെ ജനകീയമാക്കിയത്.

'ഫേസ്ബുക്ക് പോലുള്ള വമ്പൻ കമ്പനികളുടെ സഹായം ടേസ്റ്റീസ്‌പോട്ടിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ ഞങ്ങളെ സഹായിക്കുമെന്ന് ഫൗണ്ടർ അബ്ദുൾ മനാഫ് പറഞ്ഞു'. www.TastySpots.com/app എന്ന ലിങ്കിൽ നിന്ന് ഈ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.


Facebook accepted Tasty Spot Mobile Application for FB start Plan

Facebook accepted Tasty Spot Mobile Application for FB start Plan. Application Founder Mr: Abdul Rahman told that this may help us to conquer more hights if future.

ആര്‍ട്ടിക്കിള്‍ ഷോ