ആപ്പ്ജില്ല

ബാലികയോട് കാമം; യുവാവിനെതിരെ വീണ്ടും ആരോപണം

എട്ടാം ക്ലാസുകാരിയുടെ മുടിപ്പിന്നുകള്‍ ഒളിപ്പിച്ച് വെച്ച് അത് തേടി അവളെത്തുമ്പോള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സുഹൃത്തുക്കളോട് ഫര്‍ഹാദ് വെളിപ്പെടുത്തിയെന്നാണ് പുതിയ ആരോപണം.

TNN 9 Mar 2017, 2:49 pm
അഞ്ചാം ക്ലാസ്സുകാരിക്ക് മഞ്ച് വാങ്ങിക്കൊടുത്ത് ലൈംഗിക ചൂഷണം ചെയ്യാറുണ്ടെന്ന അനുഭവ കുറിപ്പോടെ ബാലപീഡനങ്ങളെ ന്യായീകരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട മുഹമ്മദ് ഫര്‍ഹാദിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങള്‍. ഒരാഴ്ച മുന്‍പ് മുഹമ്മദ് ഫര്‍ഹദ് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വിവാദപരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയും നടന്നിരുന്നു. ഇതേ തുടര്‍ന്ന് ഫര്‍ഹാദിന്റെ ഫേസ്ബുക്ക് ഐഡി ടീം കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന് ഹാക്കിങ് സംഘം തകര്‍ത്തിരുന്നു.
Samayam Malayalam facebook debate on sexual attraction to children causes a storm
ബാലികയോട് കാമം; യുവാവിനെതിരെ വീണ്ടും ആരോപണം


എട്ടാം ക്ലാസുകാരിയുടെ മുടിപ്പിന്നുകള്‍ ഒളിപ്പിച്ച് വെച്ച് അത് തേടി അവളെത്തുമ്പോള്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് രണ്ട് വര്‍ഷം മുന്‍പ് തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ സുഹൃത്തുക്കളോട് ഫര്‍ഹാദ് വെളിപ്പെടുത്തിയെന്നാണ് പുതിയ ആരോപണം. ഒപ്പം ലൈംഗീക ചേഷ്ടകളുടെ മൊബൈല്‍ ദൃശ്യങ്ങളും സുഹൃത്തുക്കള്‍ക്കും മുന്‍പ് പ്രദര്‍ശിപ്പിച്ചുവെന്നും ആരോപണമുയരുന്നു.നചികേതസ് എന്ന അക്കൗണ്ടിലൂടെയാണ് ഈ വെളിപ്പെടുത്തലുകള്‍.



നചികേതസ്സിന്റെ വെളിപ്പെടുത്തലുകളെ ന്യായീകരിച്ച് അന്ന് മുറിയില്‍ കൂടെയുണ്ടായിരുന്ന ദിലീപ് വേണുഗോപാലനും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നിട്ടുണ്ട്.




Facebook debate on sexual attraction to children causes a storm

A man, who set off a heated debate on paedophilia with a post saying he was sexually attracted to a Class 5 girl, faces multiple police complaints.

ആര്‍ട്ടിക്കിള്‍ ഷോ