ആപ്പ്ജില്ല

VIRAL: മകന്‍റെ സ്കൂളില്‍ അടിവസ്ത്രം മാത്രം ധരിച്ച് എത്തിയ അച്ഛന്‍

ഇതുപോലുള്ള അച്ഛന്മാരെ എന്ത് ചെയ്യണം?

TNN 28 May 2017, 2:59 pm
മകനെ ഒന്നു നാണംകെടുത്താന്‍ (prank) പിതാവ് സ്കൂളിലെത്തിയത് അടിവസ്ത്രം മാത്രം ധരിച്ച്. ഈ വീഡിയോ പകര്‍ത്തിയത് അമ്മയും.
Samayam Malayalam father came to sons school in underwear video goes viral
VIRAL: മകന്‍റെ സ്കൂളില്‍ അടിവസ്ത്രം മാത്രം ധരിച്ച് എത്തിയ അച്ഛന്‍


അമേരിക്കയിലെ ഓക്ലഹോമ സംസ്ഥാനത്ത് നിന്നാണ് സംഭവം. ജസ്റ്റിന്‍ ബീഡില്‍സ് എന്ന പിതാവാണ് കൗമാരക്കാരനായ മകനെ ആശ്ചര്യപ്പെടുത്താന്‍ നീന്തല്‍ വേഷത്തില്‍ എത്തിയത്. കറുത്ത അടിവസ്ത്രവും തലയില്‍ നീന്തല്‍ താരങ്ങളുടെ തൊപ്പിയും കഴുത്തില്‍ മെഡലുകളുമായി സ്കൂള്‍ മുറ്റത്തേക്ക് പിതാവ് ഓടി.



സ്കൂള്‍ മുറ്റം നിറഞ്ഞു നിന്ന കുട്ടികള്‍ ആര്‍ത്തുചിരിക്കാന്‍ തുടങ്ങി. അത് വകവെക്കാതെ അച്ഛന്‍ മകനെ കണ്ടെത്തി. പിന്നെ കെട്ടിപ്പിടിച്ച് കാറിലേക്ക് ആനയിച്ചു. ഇതെന്തൊരച്ഛന്‍ എന്ന വികാരത്തോടെ മകന്‍ ഒപ്പം നടന്നു.

25 ദശലക്ഷം ആളുകള്‍ ഈ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. ഇതിനിടയ്ക്ക് ഫേസ്‍ബുക്ക് ഈ വീഡിയോ മാറ്റുകയും ചെയ്‍തു. ഇപ്പോള്‍ ഇത് വീണ്ടും അപ്‍ലോഡ് ചെയ്‍തിരിക്കുകയാണ് ബീഡില്‍സ്.

Father came to son's school in underwear, video goes viral

A video of a Dad, who in his swimming trunks, came to pick up his son from School, is going viral on social media.

ആര്‍ട്ടിക്കിള്‍ ഷോ