ആപ്പ്ജില്ല

മക്കളെ വാട്‍സ് ആപ്പിലൂടെ ചെകുത്താന്‍ പിടികൂടിയെന്ന് അച്ഛന്‍

വീഡിയോ കാണാം

TNN 16 Jan 2017, 3:15 pm
ലിമ: തന്‍റെ പെണ്‍മക്കളെ വാട്‍സ് ആപ്പ് സന്ദേശത്തിലൂടെ ചെകുത്താന്‍ പിടികൂടിയെന്ന വാദവുമായി പിതാവ് രംഗത്ത്. പെറുവിലെ എല്‍ അഗസ്‍റ്റിനോയിലാണ് സംഭവം. അബോധാവസ്തയിലുള്ള പെണ്‍കുട്ടികള്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും ഒച്ചയുണ്ടാക്കുന്നതും വീഡിയോയില്‍ പകര്‍ത്തിയ പിതാവ് വാട്‍സ് ആപ്പിലൂടെ വന്ന ചെയിന്‍ സന്ദേശത്തിലൂടെ മക്കളെ ചെകുത്താന്‍ പിടികൂടിയതിനാലാണ് അവര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്ന് പറയുന്നു.
Samayam Malayalam father claims his daughtersdriven mad by satanic whatsapp message
മക്കളെ വാട്‍സ് ആപ്പിലൂടെ ചെകുത്താന്‍ പിടികൂടിയെന്ന് അച്ഛന്‍


കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ പെട്ടെന്ന് തങ്ങളെ ആരോ പിന്തുടരുന്നുണ്ടെന്ന് പരാതി പറയുകയായിരുന്നു. അല്‍പ സമയത്തിനുശേഷം ബോധരഹിതരായ ഇവര്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കാന്‍ തുടങ്ങി. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തുടങ്ങിയിട്ടുണ്ട്.



A father in Peru claimed that his daughters were possessed by satan through a WhatsApp message.

ആര്‍ട്ടിക്കിള്‍ ഷോ