ആപ്പ്ജില്ല

ആര്‍ത്തവരക്തം കാണിച്ച് ആദ്യ സാനിറ്ററി പാഡ് പരസ്യം

ആര്‍ത്തവരക്തത്തിന്‍റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയായി ഉപയോഗിച്ചിരുന്നത്

TNN 20 Oct 2017, 10:50 pm
യു.കെയിലെ പ്രമുഖ ഫെമിനൈന്‍ ഹൈജിന്‍ ബ്രാന്‍ഡായ ബോഡിഫോമിന്‍റെ പരസ്യവാചകങ്ങൾ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ്. ആര്‍ത്തവം സാധാരണമാണ്, അത് അങ്ങനെ തന്നെ കാണിക്കുകയും വേണം. വെറും പരസ്യവാചകമായി മാത്രം ഇതിനെ കണ്ടാല്‍പോര. ആര്‍ത്തവ രക്തത്തിന്‍റെ നിറം ചുവപ്പാണെന്ന് കാണിച്ചുകൊണ്ടുള്ള ആദ്യ പരസ്യം കൂടി സമൂഹത്തിന് മുന്നില്‍വെക്കുകയാണ് ബോഡി ഫോം.
Samayam Malayalam first sanitary pad ad shows women bleed red not blue
ആര്‍ത്തവരക്തം കാണിച്ച് ആദ്യ സാനിറ്ററി പാഡ് പരസ്യം


ഇക്കാലമത്രയും വിവിധ സാനിറ്ററി നാപ്കിന്‍ ബ്രാന്‍ഡുകള്‍ അവരുടെ പരസ്യങ്ങളില്‍ ആര്‍ത്തവരക്തത്തിന്‍റെ നിറത്തിന് പകരം നീലനിറത്തിലുള്ള മഷിയായിരുന്ന കറയായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ ആദ്യമായി ചുവന്ന ദ്രാവകം തന്നെ ഉപയോഗിച്ച് 20 സെക്കന്‍റ് നീളുന്ന പരസ്യം പുറത്തിറക്കിയിരിക്കുകയാണ് ബോഡിഫോം. ഇത് സോഷ്യൽമീഡിയയിലടക്കം വൈറലായിരിക്കുകയാണ്. ആര്‍ത്തവം സാധാരണമാണെന്നും അത് അങ്ങനെ തന്നെ കാണിക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്.


first sanitary pad ad shows women bleed red not blue

Bodyform ad is the first ever to feature red 'blood' on a sanitary pad

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ