ആപ്പ്ജില്ല

അഡ്രിനാലിൻ റൈഡിൽ കയറി, പിന്നീട് യുവതിക്ക് സംഭവിച്ചത്

റൈഡ് പ്രവർത്തിച്ച് അല്പനേരത്തിനുള്ളിൽ യുവതി താഴേക്ക് ഇഴുകാൻ തുടങ്ങി.

TNN 15 Apr 2017, 12:28 pm
പാരീസ് കാർണിവെല്ലിന് എത്തിയ യുവതി കരുതികാണില്ല തനിക്ക് മരണവുമായി മല്ലടിക്കേണ്ടി വരുമെന്ന്. സുഹൃത്തിനൈപ്പം അഡ്രിനാലിൻ റൈഡിൽ കയറിയതായിരുന്നു യുവതി. റൈഡ് പ്രവർത്തിച്ച് അല്പനേരത്തിനുള്ളിൽ യുവതി താഴേക്ക് ഇഴുകാൻ തുടങ്ങി. അതിനിടെ റൈഡിന്‍റെ ഒരുഭാഗത്ത് കാൽ കുരുങ്ങിപ്പോയത് കൂടുതൽ അപകടത്തിന് വഴിയൊരുക്കി.
Samayam Malayalam girls brush with death after carnival ride malfunctioned
അഡ്രിനാലിൻ റൈഡിൽ കയറി, പിന്നീട് യുവതിക്ക് സംഭവിച്ചത്


റൈഡ് മുന്നിലേക്കും പിന്നിലേക്കും ആഞ്ഞ് ഉലയുന്നതിനാൽ രക്ഷാപ്രവർത്തനവും അസാധ്യമായിരുന്നു. തുടർന്ന് റൈഡിന്‍റെ വേഗത കുറച്ചശേഷമായിരുന്നു യുവതിയെ രക്ഷിച്ചത്. യുവതിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കിലും നന്നായി ഭയന്നിരുന്നു.

സംഭവശേഷം അഡ്രിനാലിൻ റൈഡിന്‍റെ പ്രവർത്തനം താല്കാലികമായി നിർത്തിവെച്ചു. അപകടം സംഭവച്ചത് എങ്ങനെയെന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണമുണ്ടാകുമെന്നും മേളയുടെ വക്താവ് അറിയിച്ചു. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.



Girl’s brush with death after carnival ride malfunctioned

A YOUNG girl has had a brush with death after a carnival ride attraction malfunctioned in Paris, leaving her dangling by her ankles 50 metres from the ground.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ