ആപ്പ്ജില്ല

ശല്യം ചെയ്‌തയാൾക്ക് പെൺകുട്ടികൾ കൊടുത്ത പണി: വീഡിയോ

മദ്യപിച്ച് തങ്ങളെ ശല്യം ചെയ്‌തയാളെ പെൺകുട്ടികൾ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

TNN 30 Aug 2016, 9:25 pm
മദ്യപിച്ച് തങ്ങളെ ശല്യം ചെയ്‌തയാളെ പെൺകുട്ടികൾ കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭുവനേശ്വറിലെ ഉത്‌കാൽ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ ഞായറാഴ്‌ചയാണ് സംഭവം. ശല്യം ചെയ്‌തയാളെ പെൺകുട്ടികൾ മുളവടികൊണ്ട് കൈകാര്യം ‌ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്.
Samayam Malayalam girls thrash drunk man in bhubaneswar for allegedly molesting them
ശല്യം ചെയ്‌തയാൾക്ക് പെൺകുട്ടികൾ കൊടുത്ത പണി: വീഡിയോ


എം‌ബിഎ വിദ്യാർഥിനി ഹോസ്‌റ്റലിലേക്ക് പോകുന്നതിനിടെ ഒരാൾ പിറകെ കൂടുകയും അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ‌പെൺകുട്ടിക്ക് ‌മുന്നിൽ നിന്ന് പാന്റ് ഊരുകയും വരെ ‌ചെയ്‌തു. തുടർന്ന് ‌പെൺകുട്ടി സുഹൃത്തായ നിയമ വിദ്യാർഥിനിയെ വിളിച്ച് ‌വരുത്തുകയും ഇരുവരും ചേർന്ന് മുളവടി കൊണ്ട് മർദ്ദിക്കുകയുമായിരുന്നു. ശല്യം ചെയ്‌തയാൾ സ്വകാര്യ സ്‌കൂൾ അ‌ധ്യാപകനാണെന്ന് റിപ്പോർട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ