ജീവിത സമരത്തിനിടയില്‍ കലയിലും തന്റെ കഴിവു തെളിയിക്കുന്ന ഹനാന് ഹനാനി എന്ന പെൺകുട്ടി സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞദിവസങ്ങളിലാണ് വൈറലായത്. ഹനാനെ പുകഴ്ത്തിയും ഇകഴ്ത്തിയും പലരും രംഗത്ത് വന്നിരുന്നു. ഹനാനെ അപകീര്‍ത്തിപ്പെടുത്തിയവരെ നിയമത്തിനു മുന്നിലെത്തിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ബനാന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കം രംഗത്തെത്തിയതും ശ്രദ്ധേയമായി. സമൂഹ മാധ്യമങ്ങളിൽ സൈബര്‍ ആങ്ങളമാരുടെ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് നിറയുമ്പോള്‍ ഹനാൻ പാടിയ 'നോട്ടില്ലാ പാത്തുമ്മ' ഗാനം വൈറലാകുകയാണിപ്പോൾ.
ഹനാന് തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ' മീന്‍കച്ചവടം മാത്രമല്ല, കേട്ടോ! പാട്ട് എഴുതി ഈണമിട്ട് പാടുകയും ചെയ്യും'. എന്ന കുറിപ്പോടെയാണ് ഗാനം തരംഗമാകുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് ഗാനം റിലീസ് ചെയ്തത്. മുൻപ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന് അടക്കമുള്ളവര്‍ സമൂഹ മാധ്യമങ്ങളില്‍ ഹനാന് പിന്തുണയുമായി എത്തിയിരുന്നു.