ആപ്പ്ജില്ല

കത്രീനയെ ആന്റിയെന്ന് വിളിച്ചു ആരാധക‍ർ ഞെട്ടി

കത്രീന കൈഫിൻെറ ആരാധികയുടെ ജന്മദിനാശംസകളാണ് ഫേസ്ബുക്കിൽ ച‍ർച്ച. ആരാധിക താരത്തെ

TNN 20 Jul 2016, 4:28 pm
കത്രീന കൈഫിൻെറ ആരാധികയുടെ ജന്മദിനാശംസകളാണ് ഫേസ്ബുക്കിൽ ച‍ർച്ച. ആരാധിക താരത്തെ ആൻറിയെന്ന് വിളിച്ചതാണ് വിഷയം. ആരാധിക ഹിറ്റ്പടത്തിലെ സൂപ്പ‍ർതാരമായിരുന്നു എന്നതും വേറെ വിഷയം. എന്തായാലും കത്രീന മറുപടിയുമായി രംഗത്തെത്തിയതോടെ എല്ലാം ആറിത്തണുത്തു. 33 മത് പിറന്നാള്‍ ആഘോഷിക്കുന്ന കത്രീന കൈഫിന് ഹര്‍ഷാലി മല്‍ഹോത്ര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനെ കുറിച്ചാണ് പറയുന്നത്.
Samayam Malayalam harshaali malhotra gets trolled on facebook
കത്രീനയെ ആന്റിയെന്ന് വിളിച്ചു ആരാധക‍ർ ഞെട്ടി


ഫേസ്ബുക്കിലൂടെയുള്ള ആശംസയില്‍ ഹര്‍ഷാലി കത്രീനയെ ആന്റി എന്നാണ് അഭിസംബോധന ചെയ്തത്. കത്രീന കൈഫിന്റെ ആരാധകര്‍ക്ക് അത് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പലരും ഹര്‍ഷാലിയെ ട്രോളിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തി. എന്നാല്‍ ഹര്‍ഷാലിയുടെ ഫേസ്ബുക്ക് ആശംസ കണ്ടതും കത്രീന നന്ദി പറഞ്ഞു ഇതോടെ ആരാധകര്‍ ഞെട്ടി. സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്രംഗി ബൈജാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ബാലതാരമാണ് ഹര്‍ഷാലി മല്‍ഹോത്ര.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ