ആപ്പ്ജില്ല

സീറ്റിന് മുകളിലൂടെ ചാടിനടന്ന് ടിക്കറ്റ് നൽകുന്ന കണ്ടക്ടർ;

ഹരിയാനയിലെ ഈ കണ്ടക്ടർ തിരക്കുകളൊന്നും വകവയ്ക്കാതെ ജോലി കൃത്യമായി ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

TNN 20 Sept 2017, 7:13 pm
ബസിലെ ഉന്തിലും തള്ളിലും പെട്ടുള്ള യാത്ര വളരെ അസഹനീയമാണ്, അപ്പോൾ എന്ത് ത്യാഗവും സഹിച്ച് പണം പിരിച്ചെടുക്കാൻ കണ്ടക്ടർമാർ കാണിക്കുന്ന സാഹസികതയെ നമിക്കുകയെ നിർവാഹമുള്ളൂ. യാത്രക്കാരെ കൊണ്ട് ഒന്നുശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണെങ്കിൽ പല കണ്ടക്ടർമാരും ആളുകൾ ഇറങ്ങുന്ന സമയത്തായിരിക്കും കാശ് വാങ്ങിക്കുക. എന്നാൽ ഹരിയാനയിലെ ഈ കണ്ടക്ടർ തിരക്കുകളൊന്നും വകവയ്ക്കാതെ ജോലി കൃത്യമായി ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.
Samayam Malayalam haryana bus conductor collects tickets by walking over the passengers
സീറ്റിന് മുകളിലൂടെ ചാടിനടന്ന് ടിക്കറ്റ് നൽകുന്ന കണ്ടക്ടർ;


Ticket checker, India. pic.twitter.com/7VWrN5Z17y — Prasanto K Roy (@prasanto) September 11, 2017
തന്‍റെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്താൻ മനസില്ലാത്ത ഈ കണ്ടക്ടർ കണ്ടുപിടിച്ച മാർഗമാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ആളുകൾക്ക് ഇടയിൽ സീറ്റിന് മുകളിലൂടെ ഒന്നിൽ നിന്നും അടുത്തതിലേക്ക് ചാടി യാത്രക്കാരിൽ നിന്നും കാശുവാങ്ങുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ദൃശ്യമാകുന്നത്.

36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ യാത്രക്കാരിൽ ഒരാളാണ് പകർത്തിയത്. തന്‍റെ കാല് യാത്രക്കാരുടെ ദേഹത്ത് സ്പർശിക്കാതെ സസ്ക്ഷൂമം ശ്രദ്ധിച്ചാണ് ഈ കണ്ടക്ടർ ജോലിയിൽ ഏർപ്പെടുന്നത്. കൃത്യനിർവഹണത്തിലെ വ്യത്യസ്ത ഒന്നുകൊണ്ടുമാത്രമാണ് ഈ വീഡിയോയ്ക്ക് ഇത്രമേൽ പ്രചാരം ലഭിച്ചത്. ഇതിനകം തന്നെ നിരവധിപേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.

Haryana Bus Conductor Collects Tickets By Walking Over The Passengers

We all know that bus rides in India is more than just adventure. One needs to be superhuman to catch up with speed of the bus or a contortionist to adjust with the crowd.

ആര്‍ട്ടിക്കിള്‍ ഷോ