ആപ്പ്ജില്ല

ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ പിന്തുണച്ച് ഹാഷ്‍ടാഗ് കാമ്പെയ്‍ന്‍

'റെഡിറ്റുവെയ്റ്റ്' (കാത്തിരിപ്പിന് തയ്യാര്‍) എന്ന ഹാഷ്‍ചാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്

TNN 30 Aug 2016, 1:29 pm
തിരുവനന്തപുരം: ആരാധനാലയങ്ങളില്‍ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച ചര്‍ച്ച ചൂട് പിടിക്കവെ സംസ്ഥാനത്തും പുറത്തുമുള്ള സ്ത്രീകള്‍ 'റെഡിറ്റുവെയ്റ്റ്' എന്ന പേരില്‍ ഓൺലൈന്‍ കാമ്പെയ്‍ന്‍ ആരംഭിച്ചിരിക്കയാണ്. ശനി ശിങ്ങണാപൂര്‍ ക്ഷേത്രം, ഹാജി അലി ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളിലെ ചുറ്റിപ്പറ്റിയുണ്ടായ സംഭവങ്ങളാണ് കാമ്പെയ്‍ന് അടിസ്ഥാനം. 'റെഡിറ്റുവെയ്റ്റ്' (കാത്തിരിപ്പിന് തയ്യാര്‍) എന്ന ഹാഷ്‍ ടാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. തങ്ങളുടെ ആര്‍ത്തവം നിലക്കുന്നത് വരെ മൂര്‍ത്തിയെ കാണാനായി കാത്തിരിക്കാന്‍ തയ്യാറാണെന്നാണ് കാമ്പെയ്‍ന്‍ പറയുന്നത്.
Samayam Malayalam hashtag campaign favouring ban on women at sabarimala picks up pace
ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്കിനെ പിന്തുണച്ച് ഹാഷ്‍ടാഗ് കാമ്പെയ്‍ന്‍


ഇതിനെ പിന്തുണക്കുന്ന പുരുഷന്മാര്‍ 'ഐസപ്പോര്‍ട്ട്‍റെഡിറ്റുവെയ്‍റ്റ്' (റെഡിറ്റുവെയ്‍റ്റിനെ ഞാന്‍ പിന്തുണക്കുന്നു) എന്ന ഹാഷ്‍ടാഗ് ആണ് ഉപയോഗിക്കുന്നത്. ആരാധനാലയങ്ങളിലെ സ്ത്രീപ്രവേശനത്തെ പിന്തുണച്ചുകൊണ്ട് വന്ന 'ഹാപ്പിറ്റുബ്ലീഡ്' കാമ്പെയ്‍ന്‍റെ തുടര്‍ച്ചയായി 'റെഡിറ്റുവെയ്‍റ്റി'നെ കാണാം. പദ്‍മ പിള്ളയെന്ന ഫെയ്‍സ്‍ബുക്ക് ആക്റ്റിവിസ്റ്റ്, ശബരിമലയില്‍ പ്രവേശിക്കാനായി 55 വയസ്സ് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ ഹാഷ്‍ടാഗ് കൂടെച്ചേര്‍ത്തത്.

ശബരിമലക്കെതിരെ നടക്കുന്ന ഗൂഢാലോചനക്കെതിരെ നൂറുകണക്കിന് സ്ത്രീകള്‍ മുന്നോട്ടുവരുന്നത് പ്രത്യാശാജനകമായ കാഴ്ചയാണെന്ന് വലതുപക്ഷ പ്രവര്‍ത്തകനായ രാഹുല്‍ ഈശ്വര്‍ പ്രസ്താവിച്ചു. നമ്മുടെ സ്ത്രീകള്‍ തന്നെ നമ്മെ നയിക്കട്ടെ എന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

ഏതായാലും ഈ കാമ്പെയ്‍ന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് തന്നെ ശക്തമായ തിരിച്ചടി നേരിടുന്നുണ്ട്. തുടച്ച് നീക്കപ്പെട്ട ദുരാചാരമായ സതിയെ പിന്തുണക്കുന്ന 'റെഡിറ്റുഡൈ' (മരിക്കാന്‍ തയ്യാര്‍) എന്ന പ്ലക്കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രവുമായി മലയാളത്തിലെ ഒരു പ്രധാന ഫെയ്‍സ്‍ബുക്ക് ട്രോള്‍ പെയ്‍ജായ ഇന്‍റര്‍നാഷ്ണല്‍ ചളു യൂണിയന്‍ (ഐസിയു) രംഗത്തെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ