ആപ്പ്ജില്ല

ഭക്ഷണമില്ല; എല്ലുംതോലുമായി മൃഗരാജൻ

ഭക്ഷണവും വെള്ളവും ലഭിക്കാതെ എല്ലും തോലുമായി കിടക്കുന്ന മൃഗരാജൻ

TNN 7 Dec 2017, 10:11 pm
കൃത്യമായി ഭക്ഷണവും വെള്ളവും ലഭിക്കാതെ എല്ലും തോലുമായി കിടക്കുന്ന മൃഗരാജൻ. ആരുടേയും കരളലിയിക്കും ഈ സിംഹത്തിന്‍റെ ചിത്രം. ബംഗ്ലാദേശിലെ ധാക്കയിലുള്ള കോമില്ലാ മൃഗശാലയിലുള്ള സിംഹമാണ് ഈ ദുരിതം അനുഭവിക്കുന്നത്. വൃത്തികെട്ട അന്തരീക്ഷത്തില്‍ ഭക്ഷണം ലഭിക്കാതെ എല്ലും തോലുമായി കഴിയുന്ന ഈ സിംഹത്തിന്റെ അവസ്ഥ കണ്ട് സന്ദര്‍ശകര്‍ പരാതി ഉന്നയിച്ചതോടെയാണ് സിംഹത്തെ പ്രദര്‍ശനത്തില്‍ നിന്നോഴിവാക്കിയത്. എന്നാല്‍ ഇപ്പോഴും ഈ സിംഹത്തിന്റെ ദുരിതത്തിനു കുറവൊന്നുമില്ലെന്നാണ് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നത്. സിംഹത്തിനു വിദഗ്ധ ചികിത്സ നല്‍കി അതിനെ ദുരിതക്കയത്തില്‍ നിന്നു രക്ഷിക്കണമെന്നാണ് ഇപ്പോള്‍ അധികൃതരോട് ഇവരുന്നയിക്കുന്ന ആവശ്യം.
Samayam Malayalam heartbreaking footage of malnourished lion
ഭക്ഷണമില്ല; എല്ലുംതോലുമായി മൃഗരാജൻ


ജുബോരാജ് എന്നു പേരുള്ള ഈ സിംഹത്തിന് 18 വയസ്സു പ്രായമുണ്ട് . പ്രതാപകാലമെല്ലാം കഴിഞ്ഞു പോയെങ്കിലും സിംഹത്തിന്റെ ഇപ്പോഴത്തെ മോശം ആരോഗ്യത്തിനു കാരണം പ്രായം മാത്രമല്ലെന്നു കാഴ്ചയില്‍ തന്നെ വ്യക്തമാകും. ശരീരത്തിലെ എല്ലു മുഴുവന്‍ പുറമെ നിന്നു കാണുന്ന വിധത്തില്‍ മെലിഞ്ഞുണങ്ങിയാണ് സിംഹത്തിന്റെ കിടപ്പ്. എണീറ്റു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത സിംഹത്തിന്റെ പ്രധാന പ്രശ്നം ഭക്ഷണം ലഭിക്കാത്തതാണെന്നും മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

സിംഹത്തെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ബംഗ്ലാദേശ് വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സിംഹം ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇഞ്ചക്ഷനിലൂടെയാണ് സിംഹത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുള്ള പോഷകങ്ങള്‍ എത്തിക്കുന്നതെന്നുമാണു മൃഗശാല അധികൃതര്‍ വിശദീകരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ