ആപ്പ്ജില്ല

കല്യാണം ഗുരുവായൂരിലും സദ്യ മൈസൂരിലുമായാൽ കുഴഞ്ഞതു തന്നെ, വൈറലായി ഒരു കല്യാണം

ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരിൻ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്‍റെയും വിവാഹം.

Samayam Malayalam 24 Jun 2018, 5:57 pm
വിവാഹം ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഹൂർത്തമാണ്. അത് എത്ര ആർഭാടമായി നടത്തുന്നതിലും എതിർപ്പില്ലാത്തവരാണ് നമ്മളിൽ പലരും. അങ്ങനെയൊരു വിവാഹം സംഭവ ബഹുലമായിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഗുരുവായൂരിൻ വച്ചായിരുന്നു പ്രമിതയുടെയും ഗോവിന്ദിന്‍റെയും വിവാഹം. താലികെട്ട് ഗുരുവായൂരിൽ വേണമെന്ന് വധുവിന്‍റെ വീട്ടുക്കാരും സദ്യ മൈസൂരിൽ വേണമെന്ന് വരന്‍റെ വീട്ടുക്കാരും ആഗ്രഹം പ്രകടപ്പിച്ചു. അല്പം ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും രണ്ട് ആഗ്രഹങ്ങളും വളരെ ഭംഗിയായി നടക്കുക തന്നെ ചെയ്തു.
Samayam Malayalam sdcwedqwe


ഹെലികോപ്ടർ കൊണ്ടുവന്നാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് താലിക്കെട്ടിയതിന് ശേഷം നാല് ഹെലികോപ്ടറുകളിലായിട്ടാണ് വിവാഹ സംഘം മൈസൂരിലേക്ക് പറന്നത്. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു താലിക്കെട്ട് ചടങ്ങിനെത്തിയത്. താലിക്കെട്ടിന് ശേഷം ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് നിർത്തിയിട്ട ഹൈലികോപ്റ്ററിൽ മൈസൂരിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ വധൂവരന്മാരും ബന്ധുക്കളും മൈസൂരിലെത്തി വിഭവ സമൃദ്ധമായ കല്യാണ സദ്യയും ഉണ്ടു.

മൈസൂരിലെ പ്രമുഖ കമ്പനിയുടെ ഉടമയായ കണ്ണൂർ സ്വദേശിയുടെ മകളുടെ വിവാഹമാണ് ഇത്തരത്തിൽ വൈറലായി തീർന്നത്. മൈസൂരിൽ സ്ഥിര താമസമാക്കിയ മലയാളിയാണ് ഗോവിന്ദ്.

ആര്‍ട്ടിക്കിള്‍ ഷോ