ആപ്പ്ജില്ല

''നിങ്ങളുടെ ശബ്ദവുമുയരട്ടെ'': ഹ്രസ്വചിത്രം വൈറൽ

"സ്പെഷ്യലായി ഒന്നുമില്ല, സാറിന്‍റെ ഭാര്യക്കുള്ളത് തന്നെയേ ഉള്ളൂ": ഈ ഹ്രസ്വചിത്രം പങ്കുവെക്കുന്നത് ശക്തമായ സന്ദേശം

TNN 15 Mar 2017, 5:53 pm
തൊഴിലിടങ്ങളിലെ സ്ത്രീകളുടെ നേര്‍ക്കുള്ള തുറിച്ചു നോട്ടങ്ങളെ ശക്തമായി ചെറുക്കാൻ അവ‍ർക്ക് പ്രചോദനം നല്‍കുന്ന ഹ്രസ്വചിത്രം വൈറലാകുന്നു. ബോംബൈ ഡയറീസ് ഒരുക്കിയ ' ഹെര്‍ - ' ലെറ്റ് ദി വോയ്‌സ് ബി യുവേഴ്‌സ്' എന്ന ഹ്രസ്വചിത്രമാണ് ശ്രദ്ധേയമാകുന്നത്. വനിതാ ദിനത്തിലാണ് ഈ ഹ്രസ്വചിത്രം പുറത്തിറങ്ങിയത്. ഒരു ഓഫീസിന്‍റെ പശ്ചാത്തലത്തില്‍ മുന്നേറുന്ന കഥയിലെ നായിക സമകാലിക ലോകത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുകയാണ്.
Samayam Malayalam her let the voice be yours womens day short film goes viral
''നിങ്ങളുടെ ശബ്ദവുമുയരട്ടെ'': ഹ്രസ്വചിത്രം വൈറൽ


ബോസിന്‍റെ തുറിച്ചു നോട്ടങ്ങൾക്ക് മുന്നില്‍ സഹികെട്ട് പ്രതികരിക്കുന്ന നായികയാണ് ഇവിടെ താരം. ആണ്‍ നോട്ടങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോകുന്ന പതിവു പെണ്‍കാഴ്ചകള്‍ക്ക് ഇവിടെ സ്ഥാനമില്ല. തുറിച്ചു നോട്ടത്തിന് മുന്നില്‍ ചൂളിപ്പോവാതെ തനിക്ക് മാറിടം കാണണമെങ്കില്‍ ഞാൻ തുണി ഉരിഞ്ഞ് തരാമെടോ എന്ന് പറയുന്ന, തന്‍റെ ഭാര്യക്കില്ലാത്തതൊന്നും സ്പെഷ്യലായി തനിക്കുമില്ലെന്ന് പറയുന്ന ചങ്കൂറ്റമുള്ള നായിക. സമൂഹത്തിന് മുന്നില്‍ ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്നിടത്താണ് തന്‍റെ വ്യക്തി സ്വാതന്ത്ര്യത്തോട് നീതി പുലര്‍ത്താനാവൂ എന്നും ഈ ഹ്രസ്വചിത്രം പറയാതെ പറയുന്നു.



Her - "Let The Voice be Yours" Women's Day Short Film- Goes Viral

Her - "Let The Voice be Yours" Women's Day Short Film- Goes Viral on social media platforms

ആര്‍ട്ടിക്കിള്‍ ഷോ