ആപ്പ്ജില്ല

'ഗെയിം ഓഫ് ത്രോണ്‍സ്' അശ്ലീല സൈറ്റുകളെ ബാധിച്ചതിങ്ങനെയാണ്

മുൻപ് മറ്റ് ആറ് സീസണുകളുടെയും പ്രകടനം അശ്ലീല സൈറ്റുകളുടെ പ്രേക്ഷകരെ കുറച്ചിരുന്നു. എന്നാൽ ഇത്രയേറെ ബാധിക്കുന്നത് ഇതാദ്യമായാണ്.

TNN 1 Aug 2017, 5:42 pm
ലോകമെമ്പാടും ഇന്‍റര്‍നെറ്റിന്‍റെ ഉപയോഗം വ്യാപകമായതോടെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണവും കുത്തനെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സൈറ്റുകള്‍ കാണരുതെന്ന് പല വിധത്തിലുള്ള നിര്‍ദേശങ്ങളുണ്ടായി. എങ്കിലും അശ്ലീല സൈറ്റുകള്‍ കാണുന്നവരുടെ എണ്ണം കൂടിയതല്ലാതെ കുറവുണ്ടായില്ല. എന്നാല്‍ പ്രത്യേക നി‍ര്‍ദ്ദേശങ്ങൾക്കൊന്നും കഴിയാതിരുന്ന ഒരു വലിയ കാര്യമാണ് കേവലം ഒരു വിനോദ പരിപാടിക്ക് സാധിച്ചത്.
Samayam Malayalam how game of thrones is keeping people away from porn
'ഗെയിം ഓഫ് ത്രോണ്‍സ്' അശ്ലീല സൈറ്റുകളെ ബാധിച്ചതിങ്ങനെയാണ്


'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന ലോകജനപ്രിയ പരിപാടിയുടെ ഏഴാം സീസണ്‍ ആരംഭിച്ചതോടെയാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. ഒരു കോടി ആളുകള്‍ ഗെയിം ഓഫ് ത്രോണ്‍സ് ഏഴാം സീസണ്‍ ആരംഭിച്ചതോടെ മറ്റൊരു പരിപാടിയും കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇതാണ് അശ്ലീല സൈറ്റുകളെയും ബാധിച്ചിരിക്കുന്നത്.

പരിപാടി തുടങ്ങിയ ശേഷം പ്രമുഖ പോണ്‍സൈറ്റിന്‍റെ കാഴ്ചക്കാരുടെ എണ്ണത്തില്‍ 4.5% കുറവ് രേഖപ്പെടുത്തി. മുൻപ് മറ്റ് ആറ് സീസണുകളുടെയും പ്രകടനം അശ്ലീല സൈറ്റുകളുടെ പ്രേക്ഷകരെ കുറച്ചിരുന്നു. എന്നാൽ ഇത്രയേറെ ബാധിക്കുന്നത് ഇതാദ്യമായാണ്.

കോടിക്കണക്കിന് ആരാധകരെയാണ് 'ഗെയിം ഓഫ് ത്രോണ്‍സ്' എന്ന ഫാന്‍റസി പരമ്പര ഇതിനോടകം നേടിയെടുത്തത്. ആവിഷ്‌കാര രീതിയിയിലെയും കഥാഗതിയിലെയും പ്രത്യേകതകളാണ് പരമ്പരയിലേക്ക് കാണികളെ ആകര്‍ഷിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡബ്ലിയുബി വെയിസ് എന്നിവര്‍ ചേര്‍ന്നാണ് നോവലിന് ദൃശ്യവിഷ്‌കാരം പകര്‍ന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കും കലാസംവിധാനത്തിനും വന്‍പ്രാധാന്യമാണ് പരമ്പര കൊടുക്കുന്നത്. അതിനാൽ തന്നെ വമ്പന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരണവും. ഇനിയും രണ്ടു സീസണുകളാണ് പരമ്പരയില്‍ പുറത്തിറങ്ങാൻ ബാക്കിയുള്ളത്.

How Game of Thrones is keeping people away from porn

The porn industry attracts millions of users across the world and consumption of pornographic content has shot up thanks to the internet

ആര്‍ട്ടിക്കിള്‍ ഷോ