ആപ്പ്ജില്ല

ചോദ്യം ചെയ്യാൻ പാമ്പിനെ ഉപയോഗിച്ച് പോലീസ്; പ്രതിഷേധത്തിനൊടുവിൽ മാപ്പ്

പോലീസിന്റെ ദയയില്ലാത്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. പോലീസിന്റെ നടപടി രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങളെ ലംഘിക്കുന്നതാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

Samayam Malayalam 12 Feb 2019, 3:43 pm

ഹൈലൈറ്റ്:

  • മോഷണക്കുറ്റം ആരോപിച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്
  • പോലീസിന്റേത് ദയയില്ലാത്ത നടപടിയെന്ന് മനുഷ്യാവകാശ സംഘടനകൾ
  • ഇന്തോനേഷ്യയിലാണ് സംഭവം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled-1
മോഷണക്കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യംചെയ്യാൻ പാമ്പിനെ ഉപയോഗിച്ച് ഇന്തോനേഷ്യൻ പോലീസ്. പാമ്പിനെ കഴുത്തിൽച്ചുറ്റി ചോദ്യംചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ക്ഷമാപണവുമായി പോലീസ് രംഗത്തെത്തി. ഇന്തോനേഷ്യയിലെ പാപുവായിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
കൈകൾ രണ്ടും പിന്നിൽ കെട്ടിയ ശേഷം ഏകദേശം രണ്ട് മീറ്റർ നീളമുള്ള പാമ്പിനെ യുവാവിന്റെ കഴുത്തിൽ ചുറ്റിയായിരുന്നു ചോദ്യംചെയ്യൽ. മൊബൈൽ ഫോൺ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. ഭയന്ന് അലറിവിളിക്കുന്ന യുവാവിനേയും വീഡിയോയിൽ കാണാം.

വിഷമില്ലാത്ത പാമ്പിനെയാണ് ചോദ്യംചെയ്യലിനായി ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. മനുഷ്യാവകാശം ലംഘിച്ചുകൊണ്ടുള്ള പോലീസിന്റെ ദയയില്ലാത്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഇതേത്തുടർന്നാണ് പോലീസ് മാപ്പുമായി രംഗത്തെത്തിയത്. യുവാവിനെ തങ്ങൾ മർദ്ദിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

പോലീസിന്റെ നടപടി രാജ്യത്തെ മനുഷ്യാവകാശ നിയമങ്ങളെ ലംഘിക്കുന്നതാണെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മുമ്പും ഇത്തരത്തിലുള്ള പ്രവർത്തികൾ ഉണ്ടായിട്ടുള്ളതായും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ