ആപ്പ്ജില്ല

പുതിയ 2000 നോട്ട് ഇന്തോനേഷ്യയിലെ 10000 നോട്ടിന്‍റെ കോപ്പി

ഈ വിഷയത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്

TNN 25 Dec 2016, 12:21 pm
ഡല്‍ഹി: നോട്ട് പിന്‍വലിച്ച ശേഷം റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ 2000 നോട്ടിന് ഇന്തോനേഷ്യയിലെ കറന്‍സി 'റുപിയ' യുമായി വൻ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍ രംഗത്ത്. ഈ വിഷയത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Samayam Malayalam indonesias 10000 rupiah currency design copied indias new 2000 currency note
പുതിയ 2000 നോട്ട് ഇന്തോനേഷ്യയിലെ 10000 നോട്ടിന്‍റെ കോപ്പി


പുതിയ നോട്ടിന്‍റെ ഡിസൈനില്‍ ഇന്തോനേഷ്യന്‍ 10,000 റുപ്പിയയുടെ കോപ്പിയടി കണ്ടെത്താനുള്ള ശ്രമത്തിലാണ് വിമര്‍ശകര്‍ എന്നാണ് പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്ത‍. രണ്ടു നോട്ടുകള്‍ക്കും നിറവും ഡിസൈനും ഏറെക്കുറെ സാമ്യമുണ്ടെന്ന് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചയിലുൾപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 2010 ജൂലൈ 20 ന് ഇന്തോനേഷ്യ പുറത്തുവിട്ട 10,000 റുപ്പിയയുടെ ഡിസൈന്‍ ഇന്ത്യ ചില്ലറ മാറ്റങ്ങളോടെ കോപ്പിയടിച്ചെന്നാണ് ആരോപണം‍. പുതിയ 2000 നോട്ടിന് ഇന്തോനേഷ്യയിലെ 10,000 റുപ്പിയയോടുള്ള വൻ സാമ്യങ്ങളും ചിലര്‍ കണ്ടെത്തിയിരിക്കുന്നു.

രണ്ട് നോട്ടിലും ഏറെക്കുറെ റോസ് നിറത്തിനാണ് ആഭിമുഖ്യം കൂടുതലുള്ളത്. രൂപയില്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായ മംഗള്‍യാന്‍ ഉള്‍പ്പെടുത്തിയപ്പോള്‍ ഇന്തോനേഷ്യ റുപ്പിയായിലുള്ളത് ദക്ഷിണ സുമാത്രയിലെ പലെംബാങ്ങിലെ പുരാതന ലിമാസ് ഗൃഹമാണ്. രണ്ടു കറന്‍സികളുടെയും ഈ വശത്ത് ഇടതുമുകളിലായും വലതു താഴെയായും തുക രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടിന്‍റെയും വെള്ളവശം ഇടതു ഭാഗത്താണുള്ളത്. ഇന്ത്യ ഇടതുമുകളിലായി റിസര്‍വ് ബാങ്കിന്‍റെ പേരും അക്ഷരത്തിലെഴുതിയ തുകയും രേഖപ്പെടുത്തിയപ്പോള്‍ ഇന്തോനേഷ്യ ബാങ്കിന്‍റെ പേര് വലതുവശത്തും തുക അക്ഷരത്തില്‍ താഴെ രേഖപ്പെടുത്തിയെന്നുള്ളമാണ് പ്രധാന വ്യത്യാസങ്ങൾ.

മറുവശത്തും അതുപോലെ തന്നെ സാമ്യതയുണ്ട്. നേതാക്കന്മാരെയും ചരിത്രപുരുഷന്മാരെയും കലാപാരമ്പര്യവുമെല്ലാം നോട്ടില്‍ ഇന്തോനേഷ്യ ചിത്രീകരിക്കാറുണ്ട്. ഇന്തോനേഷ്യൻ 10000 നോട്ടില്‍ പോലംബാങ്ങിലെ എട്ടാമത്തെ സുല്‍ത്താനായ സുല്‍ത്താന്‍ മഹ്മൂദ് ബദാറുദ്ദീന്‍ രണ്ടാമന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യ രാഷ്ട്രപിതാവിന്‍റെ ചിത്രവും നല്‍കിയിരിക്കുന്നു.

നോട്ടിന്‍റെ വലതുവശത്ത് താഴെ ഇന്ത്യ അശോക സ്‍‍തംഭം നല്‍കിയപ്പോള്‍ നോട്ടിന്‍റെ വലതു മുകളിലായി ഇന്തോനേഷ്യ അവരുടെ ദേശീയചിഹ്നമായ ഗരുഡന് സ്ഥാനം നല്‍കിയിരിക്കുന്നു.

Indonesia's 10000 Rupiah Currency design copied India's new 2000 currency Note

ആര്‍ട്ടിക്കിള്‍ ഷോ