ആപ്പ്ജില്ല

എയ്ഡ്സ് രോഗാണു തന്റെ മേൽകുത്തിവയ്ക്കൂവെന്ന് വടക്കാഞ്ചേരി

എച്ച്.ഐ.വി, എയ്ഡ്സ് രോഗാണു തന്‍റെ മേൽ കുത്തിവച്ച് പരീക്ഷണം നടത്താൻ തയ്യാറായി

TNN 29 Nov 2016, 7:28 pm
എച്ച്.ഐ.വി, എയ്ഡ്സ് രോഗാണു തന്‍റെ മേൽ കുത്തിവച്ച് പരീക്ഷണം നടത്താൻ തയ്യാറായി പ്രകൃതി ചികിത്സാവിദഗ്ധൻ ജേക്കബ് വടക്കാ‌ഞ്ചേരി. കുത്തിവയ്പ്പ് പരീക്ഷണത്തിന്‌ ഞാന്‍ തയ്യാര്‍. അണുക്കളുമായി വന്നോളു. ഞാന്‍ തന്നെ കുത്തിക്കോളാം. പക്ഷെ അണുക്കള്‍ അല്ലാതെ മറ്റൊന്നിനെയും കൊണ്ടു വരരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Samayam Malayalam jacob vadakkanchery fb post
എയ്ഡ്സ് രോഗാണു തന്റെ മേൽകുത്തിവയ്ക്കൂവെന്ന് വടക്കാഞ്ചേരി




ശാസ്ത്ര സിദ്ധാന്തത്തെ ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതിനാല്‍ അശാസ്ത്രീയ മാര്‍ഗങ്ങളെ കാട്ടി പേടിപ്പിക്കാന്‍ നോക്കണ്ടെന്നും പ്രകൃതി ചികിത്സകര്‍ക്ക് ഒരു അണുവിനെയും പേടിയില്ല. അണു ഉമ്മാക്കി കാട്ടി പേടിപ്പിക്കണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.

രോഗാണുക്കളാണ് രോഗകാരണമെന്നത് തെറ്റാണെന്നാണ് ജേക്കബ് വടക്കാഞ്ചേരിയുടെ വാദം. അതിനാൽ തന്നെ രോഗാണുക്കളെ തുരുത്താനുള്ള വാക്സിനേഷൻ കൊണ്ട് ഗുണമില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാദത്തിനെതിരെ നിരവധിപേർ രംഗത്തെത്തിയിട്ടുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ