ആപ്പ്ജില്ല

'ജീവാംശമായ്' നെഞ്ചോട് ചേ‍ർത്ത് വെച്ച് ഇവര്‍; വീഡിയോ വൈറൽ

കൈലാസ് മേനോൻ സംഗീതസംവിധാനം ചെയ്ത ഗാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നതിന്‍റെ വലിയ ഉദാഹരണമാണ് ഇത്.

Samayam Malayalam 14 Sept 2018, 11:01 pm
മലയാളികൾ ഇപ്പോൾ ഏറ്റവും അധികം ഏറ്റുപാടുന്ന മലയാള ഗാനം ഏതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ. 'തീവണ്ടി'യിലെ 'ജീവാംശമായ്' എന്നു തുടങ്ങുന്ന ഗാനം. രണ്ടു കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിക്കൊണ്ട് 'തീവണ്ടി' തീയേറ്ററുകളിൽ കുതിച്ചു പായുകയാണ്. കൈലാസ് മേനോൻ സംഗീതസംവിധാനം ചെയ്ത ഗാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചെന്നതിന്‍റെ വലിയ ഉദാഹരണമാണ് ഇത്. ഇപ്പോൾ യൂട്യൂബിൽ ജീവാംശത്തിന്‍റെ കവര്‍ വേര്‍ഷനുകളാണ് അധികവും. കൂടാതെ ഗാനപ്രേമികളും ജീവാംശമായ് ആലപിച്ച് വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്നുണ്ട്.
Samayam Malayalam ജീവാംശമായ് നെഞ്ചോട് ചേ‍ർത്ത് വെച്ച് ഇവര്‍ വീഡിയോ വൈറൽ
ജീവാംശമായ് നെഞ്ചോട് ചേ‍ർത്ത് വെച്ച് ഇവര്‍ വീഡിയോ വൈറൽ



ഏവരും അതി സുന്ദരമായാണ് ഗാനാലാപനം നടത്തിയിട്ടുള്ളത്. ആദ്യം തമിഴ് പെൺകൊടി അക്ഷരസ്ഫുടതയോടെ ഈ ഗാനം ആലപിച്ചതാണ് വൈറലായ വീഡിയോ. പിന്നാലെ വീണ്ടും ഗാനമാലപിച്ച് പലരും രംഗത്തെത്തിയിരുന്നു. ഇവയിൽ മികച്ചതെല്ലാം സംഗീത സംവിധായകനും ചിത്രത്തിൻ്റെ സംവിധായകനായ ഫെല്ലിനിയും നായകൻ ടൊവിനോയും അടക്കം സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നുണ്ട്.











ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ