ആപ്പ്ജില്ല

സിറിയന്‍ പെണ്‍കുട്ടിക്ക് 'ഹാരി പോട്ടര്‍' സമ്മാനിച്ച് ജെ.കെ റൗളിംഗ്

യുദ്ധം മാത്രം വാർത്തയായ സിറിയയിലേക്ക് അക്ഷരങ്ങൾ അയച്ചു നൽകിയ എഴുത്തുകാരി

TNN 26 Nov 2016, 5:27 pm
ലണ്ടന്‍: ഹാരിപോട്ടര്‍ പുസ്തകങ്ങളുടെ രചയിതാവ് ജെ. കെ റൗളിംഗ് സിറിയയിലേക്ക് ഒരു സ്നേഹ സമ്മാനം അയച്ചിരിക്കുകയാണ്.
Samayam Malayalam jk rowling sends harry potter books to syrian girl
സിറിയന്‍ പെണ്‍കുട്ടിക്ക് 'ഹാരി പോട്ടര്‍' സമ്മാനിച്ച് ജെ.കെ റൗളിംഗ്


രക്തരൂഷിതമായ സിറിയയിലെ ഒരു ഏഴ് വയസ്സുകാരിക്ക് ഹാരി പോട്ടര്‍ പുസ്തകങ്ങളാണ് റൗളിംഗ് സമ്മാനിച്ചത്. സിറിയയിലെ അലെപ്പോയിലാണ് ഏഴ് വയസ്സുകാരി ബാന താമസിക്കുന്നത്. ആക്രമണങ്ങളില്‍ നിന്നും രക്തച്ചൊരിച്ചിലില്‍ നിന്നും അവള്‍ക്കുള്ള രക്ഷപെടലാണ് ഹാരിപോട്ടര്‍ സിനിമകള്‍.

ഹാരി പോട്ടര്‍ സിനിമകളോട് ബാനയ്ക്കുള്ള സ്നേഹം തിരിച്ചറിഞ്ഞ അമ്മയാണ് ട്വിറ്ററിലൂടെ റൗളിംഗിനെ സമീപിച്ചത്. ഈ ട്വീറ്റിന് മറുപടിയായാണ് റൗളിംഗ് തന്‍റെ പുസ്‍തകങ്ങള്‍ സിറിയയിലേക്ക് അയച്ചു നല്‍കിയത്.

JK Rowling sends Harry Potter books to Syrian girl

"Harry Potter" author JK Rowling has gifted a young girl living in war-torn Syria with copies of her famous boy wizard books.

ആര്‍ട്ടിക്കിള്‍ ഷോ