ആപ്പ്ജില്ല

നീതി തേടി ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’ക്യാംപയിനുമായി ഭാര്യ

അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങിയിറങ്ങിയിരിക്കുകയാണ് ഭാര്യ അമൃത

Samayam Malayalam 18 Sept 2018, 4:46 pm
തെലങ്കാന: ഇതരമതത്തിൽ പെട്ടവനെന്ന് മുദ്രകുത്തി ഗര്‍ഭിണിയായ യുവതിയുടെ മുമ്പിലിട്ടു ഭര്‍ത്താവിനെ കൊന്നകേസ് തെരുവിലേക്ക്. ഭർത്താവിനെ വെട്ടിക്കൊന്ന കേസിൽ അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങിയിറങ്ങിയിരിക്കുകയാണ് ഭാര്യ അമൃത വര്‍ഷിണി. ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’ എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയാണ് പൊതുജനത്തിന്‍റെ സഹായത്തോടെ ഇവർ പോരാട്ടത്തിനൊരുങ്ങുന്നത്.
Samayam Malayalam amrutha


ജസ്റ്റിസ് ഫോർ പ്രണയ് എന്ന പേജിലൂടെ പ്രണയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളെ ഏകോപിപ്പിക്കുകയാണ് അമൃതയുടെ ലക്ഷ്യം. തിങ്കളാഴ്ച്ച ആരംഭിച്ച ഫേസ്ബുക്ക് പേജ് മണിക്കൂറുകള്‍ക്കുള്ളില്‍ എൺപതിനായിരത്തിലേറെപേരാണ് പിന്തുടര്‍ന്നത്.

ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. തെലങ്കാനയിലെ നാല്‍കൊണ്ട ജില്ലയിലെ മിര്‍യല്‍ഗൊണ്ടയില്‍ വെച്ച് പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷന്‍ പ്രകാരം അക്രമി വെട്ടിക്കൊല്ലുകയായിരുന്നു.

10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നു അതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയിൽ നിന്ന് വരുംവഴിയായിരുന്നു കൊല നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ